കടബാധ്യത: യുവകര്‍ഷകന്‍ ജീവനൊടുക്കി
കേളകം(കണ്ണൂര്‍): കടബാധ്യതയെ തുടര്‍ന്നു യുവകര്‍ഷകന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. കേളകം നരിക്കടവിലെ ചിറപ്പുറത്ത്് പരേതനായ മത്തായി-ചിന്നമ്മ ദമ്പതികളുടെ മകന്‍ ഷിജുവിനെ (32)യാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുടുംബസ്വത്തു പണയംവച്ച് ഷിജുവിന്റെ പിതാവ് മത്തായി ഇരിട്ടി കാര്‍ഷിക വികസനബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍നിന്നു രണ്ടു വായ്പകളെടുത്തിരുന്നു. ഇതിനിടെ മത്തായി മരിക്കുകയും ചെയ്തു. റബര്‍ കൃഷിയായിരുന്നു ഷിജുവിന്റെ ഏക ആശ്രയം.
എന്നാല്‍, റബറിന്റെ വിലത്തകര്‍ച്ച കാരണം ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങി. ഇതിനിടെ ഹൃദ്രോഗബാധിതനായ ഷിജു കഴിഞ്ഞ ഒരു വര്‍ഷമായി പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ബാങ്കില്‍നിന്നു നോട്ടിസ് വന്നിരുന്നു. ജൂണ്‍ 30ന് വായ്പ തിരിച്ചടിച്ചില്ലെങ്കില്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച് ജപ്തി ചെയ്യുമെന്നുള്ള നോട്ടിസും ലഭിച്ചു. ഇതേതുടര്‍ന്നു മനോവിഷമത്തിലായിരുന്നു ഷിജു.
ഷിജുവിന്റ മരണത്തെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ക്കെതിരേ ബന്ധുക്കള്‍ കേളകം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിജി ഏക സഹോദരിയാണ്. മൃതദേഹം ചെട്ട്യാംപറമ്പ് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."