HOME
DETAILS

പ്രളയസഹായം  തട്ടിയെടുത്തതിനെതിരേ നിയമസഭയില്‍  പ്രതിഷേധം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

  
backup
March 11 2020 | 19:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d
 
 
 
സ്വന്തം ലേഖകന്‍ 
തിരുവനന്തപുരം:  പ്രളയസഹായം സി.പി.എം പ്രാദേശിക നേതാക്കള്‍ തട്ടിയെടുത്തത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടിസില്‍  നിയമസഭയില്‍ ബഹളം. പ്രളയകെടുതികളില്‍പ്പെട്ടു ദുരിതം അനുഭവിച്ച ആയിരക്കണക്കിന് ആളുകള്‍ക്ക് യാതൊരു സഹായവും ലഭിക്കാതിരിക്കുകയും വയനാട്ടില്‍ സഹായം ലഭിക്കാതെ സനില്‍ എന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ തൃക്കാക്കരയിലെ അയ്യനാട് സര്‍വിസ് സഹകരണ ബാങ്ക് വഴി ഭരണകക്ഷി നേതാക്കള്‍ പ്രളയസഹായം തട്ടിയെടുക്കുകയും ചെയ്ത വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസാണ് ഭരണ-പ്രതിപക്ഷ വാക്‌പോരിന് വേദിയായി മാറിയത്. പ്രളയതട്ടിപ്പുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചുവെന്നും സാങ്കേതിക പ്രശ്‌നങ്ങളുള്ളവര്‍ക്കൊഴികെ എല്ലാവര്‍ക്കും സഹായം ലഭ്യമാക്കിയെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് പറഞ്ഞിട്ട് പാര്‍ട്ടിയിലെ തട്ടിപ്പുകാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നായി സ്ഥിതിയെന്ന് എന്‍.ഷംസുദ്ദീന്‍ ആരോപിച്ചു. പ്രളയം കഴിഞ്ഞപ്പോള്‍ പരാതികളുടെ പ്രളയമായിരുന്നു. അയ്യനാട് സഹകരണബാങ്കില്‍ തട്ടിപ്പു നടത്തിയത് അവിടത്തെ സി.പി.എം നേതാക്കളുടെ ആസൂത്രിത നീക്കത്തിലൂടെയാണ്. ഇത്തരത്തില്‍ വ്യാപകമായ തട്ടിപ്പ് നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രളയഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്കാര്‍ക്കെതിരേ പാര്‍ട്ടി നടപടിയും പൊലിസ് നടപടിയും ഉണ്ടാകുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. തട്ട ിപ്പ് പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സനില്‍ ചന്ദ്രന് പ്രളയ ദുരിതാശ്വാസ സഹായമായ ആദ്യഗഡു അനുവദിച്ചിരുന്നതാണ്. ബാങ്ക് അക്കൗണ്ടിന്റെ സാങ്കേതിക പ്രശ്‌നം കാരണം പണം അക്കൗണ്ടില്‍ എത്തിയില്ല. സനിലിന്റേത് ജനപ്രിയ അക്കൗണ്ടാണെന്നും മന്ത്രി പറഞ്ഞു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  11 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  29 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago