വാര്‍ഷികവും ബാലോത്സവവും
എടത്വ: സെന്റ് മേരീസ് എല്‍.പി സ്കൂള്‍ വാര്‍ഷികം, രക്ഷാകര്‍ത്തൃസമ്മേളനം, ബാലോത്സവം എന്നിവ നാളെ രാവിലെ 10 മണിക്ക് സ്കൂള്‍ ഹാളില്‍ നടക്കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. മാനേജര്‍ ഫാ. ജോണ്‍ മണക്കുന്നേല്‍ അധ്യക്ഷതവഹിക്കും.
അസി. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു വാരുവേലില്‍ മുഖ്യപ്രഭാഷണം നടത്തും. ബാന്റ്സെറ്റ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് നിര്‍വഹിക്കും. സീനിയര്‍ അസിസ്റ്റന്റ് ജെസി മാത്യു പതാക ഉയര്‍ത്തും.
തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരന്‍, എ.ഇ.ഒ ശശികുമാര്‍ ജി. വാര്യര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെയിന് മാത്യു, മീരാ തോമസ്, ഹെഡ്മിസ്ട്രസ് ബീനാ തോമസ് കളങ്ങര, എന്‍ ഭാമിനി, സുമതികുട്ടി സി.എന്‍., ജയന് ജോസഫ് പുന്നപ്ര, കെ.എല്‍. ബിന്ദു, അല്വിന് മാത്യു ജോണ്‍, കെ.ജെ അമ്പിളി, ജിസ് റോസ് കെ. കുര്യന് എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."