HOME
DETAILS

തോക്ക് നിര്‍മാണം: ആര്‍.എസ്.എസ് സംഘം റിമാന്‍ഡില്‍

  
backup
March 12 2020 | 04:03 AM

%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8

 


കോട്ടയം: ഗുണ്ടാ സംഘങ്ങള്‍ക്കു നാടന്‍ തോക്കുകള്‍ നിര്‍മിച്ചു നല്‍കിയിരുന്ന ബി.ജെ.പി, ആര്‍.എസ്.എസ് സംഘം റിമാന്‍ഡില്‍. ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരും പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുന്‍ അധ്യാപകനും ബോര്‍ഡ് അംഗവുമായ മുക്കാളി കദളിമറ്റം കെ.എന്‍ വിജയന്‍, പള്ളിക്കത്തോട് കൊമ്പിലാക്കല്‍ ബിനേഷ് കുമാര്‍, ആനിക്കാട് തട്ടാംപറമ്പില്‍ മനേഷ് കുമാര്‍, രതീഷ് ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് പള്ളിക്കത്തോട് പൊലിസാണ് സംഘത്തെ പിടികൂടിയത്.
പള്ളിക്കത്തോടെ ആനിക്കാട് അമ്പഴത്തുംകുന്ന് ഗായത്രി എന്‍ജിനീയറിങ് വര്‍ക്ക്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണു തോക്ക് നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നു തോക്കു വാങ്ങിയ ആളെയും പൊലിസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ ഗുണ്ടാ സംഘങ്ങള്‍ക്കും അക്രമികള്‍ക്കും പ്രതികള്‍ തോക്കുകള്‍ ഉണ്ടാക്കി കൈമാറിയിരുന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പള്ളിക്കത്തോട്ടിലെ സ്ഥാപനത്തില്‍ തോക്ക് വെല്‍ഡ് ചെയ്യാന്‍ രണ്ടംഗ സംഘം എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നു എസ്.ഐ അജി ഏലിയാസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി. ഇവിടെ നിന്ന് വിജയന്‍, ബിനേഷ് കുമാര്‍ എന്നിവരെ പിടികൂടി. തുടര്‍ന്നു ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, പാമ്പാടി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു പേരുടെയും വീടുകള്‍ റെയ്ഡ് ചെയ്യുകയായിരുന്നു.വീട്ടില്‍ നിന്നും തോക്കിന്റെ ഭാഗങ്ങളും, വെടിയുണ്ടകള്‍, ചന്ദനത്തടി, വെടിമരുന്ന്, തോക്കിന്റെ ബാരല്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുഴല്‍ എന്നിവയും പിടിച്ചെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനേഷ് കുമാര്‍, രതീഷ് ചന്ദ്രന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
തോക്കുകളും റിവോള്‍വറുകളും നിര്‍മിച്ചു 10,000 മുതല്‍ 25,000 രൂപയ്ക്കു വരെയാണു പ്രതികള്‍ വിറ്റിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നു തോക്കുകള്‍ വാങ്ങിയ കൂടതല്‍ പേരെക്കുറിച്ചുള്ള വിവരവും പൊലിസ് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ കെ.എന്‍ വിജയന് ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  18 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  18 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  18 days ago