കെട്ടിക്കിടന്ന അപേക്ഷകള്‍ തീര്‍പ്പാക്കി
മലപ്പുറം: നാഷനല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന വിവിധ തരത്തിലുള്ള വൈകല്യമുള്ളവര്‍ക്ക് രക്ഷാകര്‍തൃത്വം അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ പൂര്‍ണമായും തീര്‍പ്പാക്കി.
മാസത്തില്‍ ഒന്നിലധികം സിറ്റിങ് നടത്തി 1,837 പഴയ അപേക്ഷകളാണ് തീര്‍പ്പാക്കിയത്. 1,800ലധികം കുടുംബങ്ങളുടെ സ്വത്ത് വിഭജനം, വസ്തു വില്‍പന എന്നീ കാര്യങ്ങളിലെ സങ്കീര്‍ണതകൂടിയാണ് ഇതുവഴി പരിഹരിക്കപ്പെട്ടത്. പഴയ അപേക്ഷകളില്‍ ബാക്കിയുണ്ടായിരുന്ന 13 അപേക്ഷകളും 41 പുതിയ അപേക്ഷകളുമാണ് ഇന്നലെ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിങ്ങില്‍ പരിഹരിച്ചത്.
ഇതോടെ പഴയ അപേക്ഷകള്‍ എല്ലാം തീര്‍പ്പായി. പിഴവുകള്‍ സംഭവിച്ച വില്‍പനയും ഭാഗവും അസാധുവായ പ്രമാണങ്ങള്‍ തെറ്റുതിരുത്തി സാധുവാക്കുന്നതിനുള്ള നടപടികള്‍കൂടിയാണ് ഹിയറിങ്ങിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയത്. ആക്ട് സംബന്ധിച്ച് പല തലങ്ങളില്‍ ബോധവല്‍ക്കരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."