'തഖ്ദീം 2017' എസ്.വൈ.എസ് ജില്ലാ ത്രൈമാസ ക്യാംപയ്ന്‍
പാലക്കാട്: ആദര്‍ശ പ്രചാരണം, സംഘടനാ സജീവത, ആമില ശാക്തീകരണം, വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ 'തഖ്ദീം 2017' എന്ന പേരില്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ ക്യാംപയ്‌ന്റെ ഭാഗമായി ഈ മാസം 11ന് ജില്ലയില്‍ രണ്ടു മേഖലാ സാരഥി സംഗമങ്ങള്‍ നടത്തും.
എസ്.വൈ.എസ് മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാര്‍, സംഗമങ്ങളില്‍ പങ്കെടുക്കും. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വെസ്റ്റ് മേഖലാ സംഗമം കാലത്ത് 10.30ന് ചെര്‍പ്പുളശ്ശേരി സമസ്താ ജില്ലാ കാര്യാലയത്തിലും.
കോങ്ങാട്, പാലക്കാട്, കുഴല്‍മന്ദം, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് മേഖലാ സംഗമം ഉച്ചക്ക് 2.30ന് പാലക്കാട് കോഴിക്കാരതെരുവ് നൂറുല്‍ ഇസ്‌ലാം ഹനഫി മദ്‌റസയിലും നടക്കും.
മെയ് 16ന് പട്ടാമ്പിയില്‍ നടക്കുന്ന ജില്ലാ ദഅ്‌വാ കോണ്‍ഫറന്‍സ്, ശാഖാ കമ്മിറ്റികള്‍ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം നേടല്‍ ഉള്‍പ്പടെ തഖ്ദീം 2017 ക്യാംപയ്‌നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന മേഖലാ സാരഥി സംഗമങ്ങളില്‍ ബന്ധപ്പെട്ടവര്‍ കൃത്യ സമയത്തുതന്നെ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, ജന.സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."