കനോലി കനാലിന്റെ ശോചനീവാസ്ഥ നേരിട്ടറിയാന്‍ എം.എല്‍.എയെത്തി
കയ്പമംഗലം: അനുദിനം നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കനോലി കനാലിന്റെ ശോചനീവാസ്ഥ നേരിട്ടറിയാന്‍ എം.എല്‍.എയെത്തി.
ഇന്നലെ രാവിലെയാണ് ചളിങ്ങാട് ഒറ്റത്തെ സെന്ററിന് കിഴക്കു ഭാഗത്തെ കനോലി കനാലിന്റെ തീരത്ത് ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ.എത്തിയത്. കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ നീരൊഴുക്കായ കനാലി കനാല്‍ ഇപ്പോള്‍ അമിതമായ ചൂഷഷത്തിനും ദുരുപയോഗത്തിനും ഇടയായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
കനോലി കനാലിന്റെ ഇരു കരയും കൈയേറുകയും ജലചൂഷണം നടത്തുകയും ചെയ്യുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് എം.എല്‍.എയുടെ സന്ദര്‍ശനം. കനോലി കനാലടക്കമുള്ള നമ്മുടെ പ്രകൃതി സമ്പത്തുകളെ നാം നന്നായി സംരക്ഷിച്ചില്ലെങ്കില്‍ ഭാവി തലമുറ ഭയാനകരമായ ഭവിഷത്തുകള്‍ അന ുഭവിക്കേണ്ടി വരുമെന്ന് എം.എല്‍.എ പറഞ്ഞു.
അതിനാല്‍ കനോലി കനാലിന്റെ സംരക്ഷണം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തൃതല പഞ്ചായത്തുകളുടേയും ജില്ലാ ഭരണകൂടത്തിന്റേയും സഹകരണത്തോടെ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുമെന്നും ഇ.ടി ടൈസണ്‍ എം.എല്‍.എ.പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."