വാളയാര്‍, വടക്കാഞ്ചേരി പീഡന കേസ്; ജി.പൂങ്കുഴലിയെ നീക്കം ചെയ്യണം: അനില്‍ അക്കര എം.എല്‍.എ
വടക്കാഞ്ചേരി: വാളയാര്‍, വടക്കാഞ്ചേരി പീഡന കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത പാലക്കാട് എ.സി.പി ജി.പൂങ്കുഴലി ഐ. പി.എസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിനെതിരെ അന്വേഷണം നടത്തി നടപടി കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ സംസ്ഥാന പൊലിസ് മേധാവി ലോക് നാഥ് ബഹറക്ക് കത്തെഴുതി.
കഴിഞ്ഞ വര്‍ഷം നാലിന് വടക്കാഞ്ചേരി പീഡന കേസ് നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. എന്നാല്‍ ഇന്നുവരെ പ്രതി ഉള്‍പ്പെടെയുള്ള വരെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഇരയെ ബലമായി കയറ്റി കൊണ്ടുപോയ വാഹനം നാട്ടുകാര്‍ കണ്ടെത്തുകയും മെഡിക്കല്‍ കോളേജ് പൊലിസിന് എല്‍പ്പിയ്ക്കുകയും ചെയ്തതാണ്.എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ല.
നുണപരിശോധനക്ക് ഇരയും,പ്രതികളും തയ്യാറായിട്ടും പൊലിസ് നിസംഗത പാലിക്കുകയാണ്. സമാനമായ സാഹചര്യമാണ് വാളയാറിലും ഉണ്ടായിട്ടുള്ളത്. രണ്ട് മാസം മുമ്പ് മൂത്ത കുട്ടി മരിച്ചത് പീഡന മൂലമാണെന്ന് വാര്‍ത്ത വന്നിട്ടും പൊലിസ് അത് ദുരൂഹ മരണമാക്കി മാറ്റുകയാണ് ചെയ്തത്. ഈ നിഷ്‌ക്രിയത്വമാണ് രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിന് വഴിവെച്ചത്. പീഡന കേസിലെ പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."