HOME
DETAILS

ഉപരാഷ്ട്രപതി നാളെയെത്തും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  
backup
February 01 2019 | 05:02 AM

%e0%b4%89%e0%b4%aa%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81

കൊല്ലം: കൊല്ലം പ്രസ്‌ക്ലബിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ നാളെ കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന് മുന്നോടിയായി ദക്ഷിണമേഖലാ എ.ഡി.ജി.പി അനില്‍കാന്ത്, ഇന്റലിജന്‍സ് ഐ.ജി എന്നിവരുടെ നേതൃത്വത്തില്‍ സമ്മേളന വേദിയായ ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്റര്‍, ആശ്രാമം ഹെലിപാഡ് എന്നിവിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
കണ്‍വന്‍ഷന്‍ സെന്ററില്‍ സുരക്ഷാ ഡ്യൂട്ടിയുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ യോഗവും നടന്നു. ഇന്നു രാവിലെ മുതല്‍ കണ്‍വന്‍ഷന്‍ സെന്ററും ആശ്രാമത്തെ ഹെലിപാഡും പൂര്‍ണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജില്ലാകലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ പി.കെ മധു, സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പി സര്‍ജു പ്രസാദ്, കൊല്ലം എ.സി.പി എ. പ്രദീപ്കുമാര്‍, കൊല്ലം എ.ആര്‍ ക്യാംപ് ഡെപ്യൂട്ടി കമാന്‍ഡന്റ് ചിത്രസേനന്‍ എന്നിവരും പൊതുമരാമത്ത് ടൂറിസം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഉപരാഷ്ട്രപതിയുടെ കൊല്ലം സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി ടോം ജോസഫിന്റെ അധ്യക്ഷതയിലും യോഗം ചേര്‍ന്നിരുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രസ്തുത യോഗത്തിലും പങ്കെടുത്തു.
പൊലിസ് വാഹന വ്യൂഹത്തിന്റെ ട്രയല്‍ റണ്‍ ഇന്നലെ ആശ്രാമം മൈതാനിയില്‍ നടന്നു. ഇന്ന് ഹെലികോപ്റ്ററുകളുടെ ട്രയല്‍ റണ്‍ നടക്കും. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഉദ്യോഗസ്ഥരും സമ്മേളന വേദിയില്‍ ഒരുക്കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക ഹെലികോപ്റ്ററില്‍ നാളെ ഉച്ചകഴിഞ്ഞ് 2.15ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കൊല്ലം ആശ്രാമം ഹെലിപാഡില്‍ എത്തും. അവിടെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, മേയര്‍ വി. രാജേന്ദ്രബാബു, എന്‍.കെ പ്രേമചന്ദ്രന്‍ എംപി, എം. മ ുകേഷ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ പി.കെ മധു എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. തുടര്‍ന്ന് ഉപരാഷ്ട്രപതി കാര്‍ മാര്‍ഗം കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തി പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സുവര്‍ണജൂബിലി ആഘോഷ ശിലാഫലകത്തിന്റേയും സുവര്‍ണ ജൂബിലി സ്മാരക പ്രത്യേക തപാല്‍ സ്റ്റാംപിന്റെയും പ്രകാശനവും നിര്‍വഹിക്കും.

 

ഗതാഗത-സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

 

കൊല്ലം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതായി കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
തിരുവന്തപുരത്ത്‌നിന്നു ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, മറ്റ് ചരക്കുവാഹനങ്ങളും ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, മറ്റ് ചരക്കുവാഹനങ്ങളും നാളെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെ മേവറം - കാവനാട് (പുതിയ ബൈപ്പാസ്) വഴി പോകേണ്ടതാണ്. 12 മണി മുതല്‍ ചിന്നക്കട - പുള്ളിക്കട - ആശ്രാമം റോഡ്, 2. താലൂക്ക് ജങ്ഷന്‍- കെ.എസ്.ആര്‍.ടി.സി - ലിങ്ക് റോഡ് - ആശ്രാമം, കടപ്പാക്കട - ആശ്രാമം എന്നീറോഡുകളില്‍ കര്‍ശന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

ശ്രദ്ധയിലേക്ക്

പ്രസ് ക്ലബ് വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനുള്ളവര്‍ പരിപാടി തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പുതന്നെ ഹാളില്‍ സന്നിഹിതരായിരിക്കണം.
ഹാളിനുള്ളില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒഫ് ചെയ്യണം.
ഹാളിനുള്ളില്‍ വാട്ടര്‍ ബോട്ടില്‍, കുട, ബാഗ്, ആഹാരപദാര്‍ഥങ്ങള്‍ എന്നിവ അനുവദനീയമല്ല.
പ്രോഗ്രാം കഴിഞ്ഞ് വിശിഷ്ടാഥിതി പോയതിന് ശേഷം മാത്രമേ മറ്റുള്ളവര്‍ ഹാളില്‍നിന്ന് പുറത്ത് പോകാന്‍ പാടുള്ളൂ.
പരിപാടിക്ക് വരുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ എക്‌സിബിഷന്‍ സെന്ററിന്റെ പുറകുവശത്തായും ഗസ്റ്റ് ഹൗസിന് പരിസരത്തുള്ള മൈതാനത്തും പാര്‍ക്കു ചെയ്യണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago