HOME
DETAILS
MAL
ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍: അപേക്ഷ സര്‍ക്കാര്‍ നിരസിച്ചു
backup
March 08 2017 | 21:03 PM
വളാഞ്ചേരി: പട്ടാമ്പിറോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകര്യ ഹോട്ടലിന് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ സര്‍ക്കാര്‍ നിരസിച്ച് ഉത്തരവായി. ആറു മാസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഉത്തരവ് നിലനില്‍ക്കെ മുസ്ലിം ലീഗിനും മുന്‍സിപ്പാലിറ്റി ഭരണസമിതിക്കുമെതിരേ ചില തല്‍പ്പരകക്ഷികള്‍ നടത്തിവന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്ന് തെളിഞ്ഞതായി മുന്‍സിപ്പല്‍ ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. മദ്യത്തിന്റ ലഭ്യത കുറക്കുക എന്ന നയത്തിന് എതിരായതിനാലാണ് അപേക്ഷ തള്ളിയതെന്ന് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ അഷ്റഫ് അമ്പലത്തിങ്ങല്‍,സി.അബ്ദുനാസര്‍,മൂര്‍ക്കത്ത് മുസ്തഫ,കെ.മുസ്തഫ മാസ്റ്റര്‍,ടി.കെ സലിം,സി.ദാഹൂദ് മാസ്റ്റര്‍,പി.പി ഷാഫി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."