അധിനിവേശ കാലം മുതല്‍ ഇന്നും തുടരുന്ന ആചാരം; ബജറ്റ് പെട്ടിക്കു പിന്നില്‍
ന്യൂഡല്‍ഹി: ബജറ്റെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ കാണുന്നത് എന്തായിരിക്കും? ധനമന്ത്രിയുടെ കയ്യിലുള്ള പെട്ടിയല്ലേ? എല്ലാ ബജറ്റിനും കാണും ധനമന്ത്രിയുടെ പെട്ടി പിടിച്ചുള്ള വരവ്.
ബജറ്റ്
ഒരു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രതീക്ഷിത വരവ് ചെലവിനെക്കുറിച്ചുള്ള പ്രസ്താവനയാണ് ബജറ്റ്.
Annual Financial Statement എന്നാണ് ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്ന പദം.
ധനമന്ത്രാലയം, നിതി ആയോഗ്, വിവിധ മന്ത്രാലയങ്ങള്‍, സി.എ.ജി തുടങ്ങിയ വിഭാഗങ്ങളാണ് ബജറ്റ് തയ്യാറാക്കുന്നത്.
1860 ഫെബ്രുവരി 18നാണ് ആദ്യ ഇന്ത്യന്‍ ബജറ്റ് ജെയിംസ് വില്‍സണ്‍ അവതരിപ്പിച്ചത്. ഇന്ത്യാ കൗണ്‍സിലിന്റെ സാമ്പത്തിക അംഗമായിരുന്നു ജെയിംസ് വില്‍സണ്‍. സ്‌കോട്ടിഷ് ബിസിനസുകാരനായ ഇദ്ദേഹമാണ് ഇക്കണോമിസ്റ്റ് ആഴ്ചപ്പതിപ്പിന്റെയും സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റെയും സ്ഥാപകന്‍.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആദ്യ ധനമന്ത്രിയായ ആര്‍.കെ ശണ്‍മുഖം ഷെട്ടിയാണ്. 1947 നവംബര്‍ 26 നായിരുന്നു ഇത്.
1999 വരെ ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിനത്തില്‍ വൈകിട്ട് അഞ്ചു മണിക്കാണ് ബജറ്റ് പ്രഖ്യാപിച്ചിരുന്നത്. അധിനിവേശ കാലം മുതല്‍ തുടര്‍ന്നിരുന്ന ഈ സമ്പ്രദായം 2000-01 കേന്ദ്ര ബജറ്റോടെ അവസാനിപ്പിച്ചു.
തുകല്‍ പെട്ടിക്കു പിന്നില്‍
ബജറ്റ് (budgte) എന്ന വാക്ക് ഫ്രഞ്ച് വാക്കായ 'bougette' ല്‍ നിന്നുണ്ടായതാണ്. തുകല്‍ സഞ്ചി എന്നാണതിനര്‍ഥം. വിക്ടോറിയ രാജ്ഞിയുടെ ചാന്‍സലര്‍ ഓഫ് ദ എക്‌സ്‌ചെക്കര്‍ വില്യം ഇവാര്‍ട്ട് ഗ്ലാസ്റ്റോണ്‍ രേഖകള്‍ കൊണ്ടുവന്നിരുന്നത് ചെറിയ ചുവന്ന പെട്ടിയിലാണ്. അതിനു ശേഷം ഓരോ ബ്രിട്ടീഷ് ബജറ്റിലും ഈ ചുവന്ന പെട്ടി സ്ഥാനംപിടിച്ചു.
ഇതേ പെട്ടിയുടെ വകഭേദങ്ങളാണ് അടുത്തിടെയും ധനമന്ത്രിമാര്‍ കൊണ്ടുവരുന്നത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഒരു പ്രാവശ്യം കറുപ്പും ഒരു പ്രാവശ്യം ചുവപ്പും പെട്ടി കൊണ്ടുവന്നു. ഇന്ന് പിയൂഷ് ഗോയല്‍ കൊണ്ടുവന്നത് സമാനമായ പെട്ടി തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."