തലസ്ഥാനത്ത് കൊക്കുകള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് കലക്ടര്‍
തിരുവനന്തപുരം: തലസ്ഥാനത്ത് എം.എല്‍.എ ഹോസ്റ്റല്‍ പരിസരത്ത് കഴിഞ്ഞ ദിവസം മൂന്ന് കൊക്കുകള്‍ ചത്തത് പക്ഷിപ്പനി കാരണമല്ലെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്.
സംസ്ഥാനത്ത് കോഴിക്കോട് അടക്കം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കലക്ടറുടെ പ്രതികരണം.
ചത്ത നിലയില്‍ കണ്ടെത്തിയ കൊക്കുകള്‍ ഉണങ്ങി ദ്രവിച്ച നിലയിലായിരുന്നു.
രണ്ട് കൊക്കുകളുടെ കാലുകളില്‍ നൂല് ചുറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. അത് കാരണം ദിവസങ്ങള്‍ക്ക് മുന്‍പ് മരത്തിന്റെ മുകളില്‍ ഇരുന്ന് ചത്തതാകാമെന്നാണ് ജില്ലാ ചീഫ് വെറ്ററിനറി ഓഫിസര്‍ കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലവില്‍ ജില്ലയില്‍ പക്ഷിപ്പനിയുടെ ആശങ്കയില്ലെന്നും എല്ലാത്തരത്തിലുമുള്ള മുന്‍ കരുതലും ജാഗ്രതാ നിര്‍ദേശവും നല്കിയിട്ടുള്ളതായും കലക്ടര്‍ അറിയിച്ചു. അതുപോലെ തലസ്ഥാനത്തെ മൃഗശാലയും മ്യൂസിയവും ഈ മാസം 31 വരെ അടച്ചിടുമെന്നും കലക്ടര്‍ അറിയിച്ചു.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റോറിയവും താല്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."