പറശിനിക്കടവ് പീഡനക്കേസ്: കുറ്റപത്രം ഇന്നു സമര്‍പ്പിക്കും; കേസില്‍ 15 പ്രതികള്‍
തളിപ്പറമ്പ്: പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലിസ് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ നവംബര്‍ 19നായിരുന്നു കേസിനാസ്പദ സംഭവം. ഇതുമായി ബന്ധപ്പെട്ട് പതിനഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കുറ്റപത്രത്തില്‍ അഞ്ചു പ്രതികളാണുള്ളത്. മാട്ടൂല്‍ നോര്‍ത്ത് പത്മാലയത്തില്‍ കലിക്കോട് വളപ്പില്‍ സന്ദീപ്, ചൊറുക്കളയിലെ പുത്തന്‍പുര ഹൗസില്‍ ഷംസുദീന്‍, പരിപ്പായി വരമ്പുമുറിയില്‍ ചാപ്പയില്‍ ഷബീര്‍, നടുവില്‍ കിഴക്കേവീട്ടില്‍ അയൂബ്, അരിമ്പ്ര സ്വദേശി കെ. പവിത്രന്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ പവിത്രന്‍ ഒഴികെ നാലുപ്രതികളും റിമാന്‍ഡിലാണ്.
പശ്ശിനിക്കടവിലെ പാര്‍ക്ക് വ്യൂ ഹോട്ടല്‍ റിസപ്ഷനിസ്റ്റായ പവിത്രനെതിരെ പ്രതികള്‍ക്കു മുറി നല്‍കി ഒത്താശ ചെയ്തു കൊടുത്തുവെന്ന കുറ്റമാണ് ചുമത്തിയത്. ഇയാള്‍ക്കു കോടതി ജാമ്യം നല്‍കിയിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത് 55 ദിവസം കൊണ്ടാണു കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൂട്ടം ചേര്‍ന്നുള്ള പീഡന കേസായതിനാല്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ അനുമതി വാങ്ങിയിരുന്നു. മുന്നൂറോളം പേജ് വരുന്ന കുറ്റപത്രത്തില്‍ 63 സാക്ഷികളുടെ മൊഴികളും ടവര്‍ ലോക്കേഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സമര്‍പ്പിക്കും. ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍, സി.ഐ കെ.ജെ വിനോയ്, എസ്.ഐ കെ. ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."