പാമോയില്‍: ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മലേഷ്യ
ക്വാലാലംപൂര്‍: പാമോയില്‍ ഇറക്കുമതി വിഷയത്തില്‍ ഇന്ത്യയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മലേഷ്യ. ലോകത്തെ പ്രധാന പാമോയില്‍ കയറ്റുമതിക്കാരായ മലേഷ്യയില്‍നിന്നുള്ള പാമോയില്‍ ഇറക്കുമതി ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യയുടെ ഈ നീക്കം വിപണിക്കു തിരിച്ചടിയായതിനു പിന്നാലെയാണ് മലേഷ്യന്‍ മന്ത്രിയുടെ പുതിയ പ്രസ്താവന.
മലേഷ്യന്‍ മന്ത്രി മുഹമ്മദ് ഖൈറുദ്ദീന്‍ അമന്‍ റസാലിയാണ് ഇക്കാര്യം അറിയിച്ചത്. വിഷയം ചര്‍ച്ച ചെയ്തു പരിഹാരം കാണാനായി ഒരു പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്കയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മിര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ മുഹമ്മദ് രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു ഇന്ത്യ പാമോയില്‍ ഇറക്കുമതി നിരോധിച്ചത്. ഡല്‍ഹി വംശഹത്യ വിഷയത്തിലും സര്‍ക്കാര്‍ നിസ്സംഗതയ്‌ക്കെതിരേ മലേഷ്യ പ്രതികരിച്ചിരുന്നു. ഇതും കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചു.
എന്നാല്‍, ആഴ്ചകള്‍ക്കു മുന്‍പ് ആഭ്യന്ത പ്രശ്‌നങ്ങള്‍ കാരണം മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവച്ചു. പിന്നാലെ ചുമതലയേറ്റ പുതിയ പ്രധാനമന്ത്രി മുഹ്‌യുദ്ദീന്‍ യാസീന്റെ കീഴിലുള്ള മന്ത്രിസഭയുടേതാണ് പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."