HOME
DETAILS

കണ്ണൂരിന് കൈനിറയെ...

  
backup
February 01 2019 | 06:02 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%af%e0%b5%86

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ജില്ലയുടെ വികസനത്തിനും കൈത്തറിക്കും ഉണര്‍വേകുന്ന വിവിധ പദ്ധതികള്‍. നവകേരള നിര്‍മാണത്തിന് ഊന്നല്‍ നല്‍കി കണ്ണൂരിലെ വ്യവസായ മേഖലയ്ക്കു പ്രാധാന്യം നല്‍കിയാണു വിവിധ പദ്ധതികള്‍ ബജറ്റില്‍ ഇടംനേടിയത്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതോടെ വന്‍ വികസന പദ്ധതികള്‍ക്കാണു വഴി തുറക്കുന്നതെന്നും അതുകൊണ്ട് വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്നും മന്ത്രി തോമസ് ഐസക് ബജറ്റില്‍ വ്യക്തമാക്കി.
നവകേരളത്തിനായുള്ള 25 പദ്ധതികളില്‍ ഉള്‍പ്പെടുത്തി വിമാനത്താവളത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി പ്രാന്ത പ്രദേശങ്ങളില്‍ വ്യവസായ സമുച്ചയങ്ങളുടെ ഭീമന്‍ ശൃംഖല സൃഷ്ടിക്കുമെന്നാണു പ്രഖ്യാപനം. മലബാര്‍ കാന്‍സര്‍ സെന്ററിനു 35 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. കൈത്തറി സ്‌കൂള്‍ യൂനിഫോം പദ്ധതിക്കു 170 കോടി, കൈത്തറി പവര്‍ലൂം മേഖലയ്ക്കു 56 കോടി, ടെക്സ്റ്റ്‌ഫെഡിനു കീഴിലുള്ള മില്ലുകള്‍ക്കായി 25 കോടി, ഖാദി വ്യവസായത്തിനു 14 കോടി എന്നിവയും പ്രഖ്യാപിച്ചു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് മട്ടന്നൂരില്‍ സ്ഥാപിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനും എക്‌സ്‌പോര്‍ട്ട് എന്‍ക്ലേവിനും 17 കോടി ബജറ്റില്‍ വകയിരുത്തി. വന്‍കിട വ്യവസായങ്ങള്‍ക്കായി കെ.എസ്.ഐ.ഡി.സിക്കു 116 കോടി വകയിരുത്തി. ഇതില്‍ കണ്ണൂരിലെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്റര്‍ പ്രധാനപ്പെട്ട പദ്ധതിയാണ്.
അഴീക്കല്‍ തുറമുഖത്തിനു സമീപം കോസ്റ്റ് ഗാര്‍ഡ് കേന്ദ്രത്തിന്റെ 150 ഏക്കര്‍ വ്യവസായ പാര്‍ക്കിനായി ഏറ്റെടുക്കും. അഴീക്കലില്‍ ഷിപ്പിങ് ഓപറേഷന്‍സ് വിപുലീകരണത്തിനു 48 കോടിയും ഗ്രീന്‍ഫീല്‍ഡ് ഔട്ടര്‍പോര്‍ട്ട് വികസിപ്പിക്കുന്നതിനു രജിസ്റ്റര്‍ചെയ്ത പ്രത്യേക കമ്പനിക്കു 13 കോടിയും നീക്കിയിട്ടുണ്ട്. വ്യവസായ പാര്‍ക്കുകള്‍ക്കായി 141 കോടി രൂപയാണു വകയിരുത്തിയത്.
മാഹി-വളപട്ടണം ജലപാത നിര്‍മിക്കാന്‍ കിഫ്ബിയില്‍ നിന്നു 600 കോടി വകയിരുത്തി. 26 കിലോമീറ്റര്‍ നീളത്തില്‍ മാഹി-വളപട്ടണം കനാല്‍ നിര്‍മിക്കുന്നതിനു ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ 10 മേഖലകളില്‍ പ്രവൃത്തി നടക്കുകയാണ്. വന്‍കിട ഇടത്തരം വ്യവസായങ്ങള്‍ക്കു 520 കോടി വകയിരുത്തിയതില്‍ കെല്‍ട്രോണിനു 19 കോടിയും കെല്‍ട്രോണ്‍ കമ്പോണന്‍സിനു 10 കോടിയുമുണ്ട്. കേരള ക്ലെയിസ് ആന്‍ഡ് സിറാമിക്‌സ് പ്രൊഡക്ട്‌സിനു രണ്ടുകോടി. കണ്ണൂര്‍ സര്‍വകലാശാലയ്ക്കു 25 കോടിയും വകയിരുത്തി.
തളിപറമ്പ് നീര്‍ത്തട വികസന പദ്ധതിക്കു പ്രത്യേക ധനസഹായവും മുഴപ്പിലങ്ങാട് ടൂറിസം വികസനത്തിനു പ്രത്യേക പദ്ധതിയും ഈവര്‍ഷം ആരംഭിക്കും. ടൂറിസം മേഖലയിലെ ഏറ്റവും നൂതനവും വിപുലവുമായ പദ്ധതിയായ സ്‌പൈസസ് റൂട്ടില്‍ തലശ്ശേരിയെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി ബജറ്റില്‍ വ്യക്തമാക്കി. തലശ്ശേരി പൈതൃക പദ്ധതിയുടെ വിശദമായ രേഖ തയാറാക്കി കഴിഞ്ഞതായും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago