കൊവിഡ് 19 യാത്രാ വിലക്ക്; ഇറ്റലിയില്‍ കുടുങ്ങിയവരില്‍ പട്ടാമ്പി എം.എല്‍.എ യുടെ ഭാര്യയും
പട്ടാമ്പി: കൊവിഡ്-19 പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ യാത്രാപ്രശ്‌നത്തില്‍ ഇറ്റലിയില്‍ കുടുങ്ങിയവരില്‍ പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യ ഷഫക് ഖാസിമും. യാത്രാ വിലക്കുകളെ തുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രമേയാവതരണത്തിന് ശേഷമായിരുന്നു ഇറ്റലിയിലെ കാമറിനോ സര്‍വ്വകലാശാലയില്‍ ഗവേഷകയായ ഷഫക് ഖാസിമിന്റെ വിഷയവും ചര്‍ച്ചയായത്.
എം.എല്‍.എ മുഹ്‌സിന്റെ തൊട്ടടുത്ത സീറ്റിലിരിക്കുന്ന പി.സി.ജോര്‍ജാണ് പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുന്നതിനിടെ ഈ പ്രശ്‌നം ഉന്നയിച്ചത്. 'ഇക്കാര്യത്തില്‍ മുഹ്‌സിന്റെ വേദന കേട്ടു താന്‍ മടുത്തു, ഇപ്പോള്‍ വീഡിയോ കോളിലൂടെ മാത്രമാണ് മുഹ്‌സിന്‍ ഭാര്യയുമായി സംസാരിക്കുന്നത്. വിമാനത്താവളത്തില്‍ കുടുങ്ങിയ മറ്റു പലരും ഇറ്റലിയില്‍ നിന്ന് വിളിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അല്പം കൂടി മനുഷ്യത്വം കാണിക്കണമെന്നും' പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. മുഹ്‌സിന്‍ തന്നെ കണ്ട് കാര്യം പറഞ്ഞിരുന്നതായും ഇവിടെ എത്തിപ്പെട്ടാല്‍ ഇറ്റലിയില്‍ നിന്ന് വരുന്നവര്‍ക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുക്കാമെന്നും മന്ത്രി ശൈലജ ടീച്ചറും അറിയിച്ചു.
യാത്ര വൈകിയേക്കുമെന്ന് എം.എല്‍.എ
ഇറ്റലിയില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ റദ്ധാക്കിയതിന് പുറമെ ടിക്കറ്റ് കിട്ടിയാലും വൈറസുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള സൗകര്യങ്ങളും വിരളമാണ്. ഇനി യൂണിവേഴ്‌സിറ്റിയിലേക്ക് പ്രവേശിക്കരുത് എന്ന അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഏര്‍പ്പെടുത്തിയ അപ്പാര്‍ട്ട് മെന്റിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങിവെച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഭാര്യയുടെ യാത്ര വൈകുമെന്നാണ് അറിയുന്നത് എന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."