HOME
DETAILS
MAL
വിനോദ കേന്ദ്രങ്ങളിലെ പരിപാടികൾക്ക് സഊദിയിൽ വിലക്കേർപ്പെടുത്തി
backup
March 13 2020 | 14:03 PM
റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോട്ടലുകൾ, വിനോദ, വിശ്രമ കേന്ദ്രങ്ങൾ, വിവാഹ ഓഡിറ്റോറിയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന എല്ലാവിധ പരിപാടികളൂം രാജ്യത്ത് താൽക്കാലികമായി നിർത്തി വെച്ചതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മുൻ കരുതലെന്ന നിലയിലാണ് ഈ നടപടിയെന്നും ബന്ധപ്പെട്ടവർക്ക് ഇത് സംബന്ധമായ അറിയിപ്പുകൾ നൽകിയതായും അധികൃതർ അറിയിച്ചു.
അമ്പതിലധികം പേർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളോ പൊതു പരിപാടികളോ നടത്താൻ പാടില്ലെന്ന് നേരത്തെ സഊദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. കൂടാതെ രാജ്യത്തെ മുഴുവൻ സിനിമാ തീയേറ്ററുകളും അടച്ചിടാൻ ഓഡിയോ വിഷ്വൽ മീഡിയാ ഡിപ്പാർട്ട്മെന്റും തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."