വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
തൃശൂര്‍: മോഷണ ശ്രമത്തിനിടയില്‍ തലയ്ക്കടിച്ച് മാരകമായി പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മാളയ്ക്കടുത്ത പൊയ്യ വില്ലേജ് പള്ളിപ്പുറം ദേശത്ത് കുറുപ്പംപറമ്പില്‍ ജയാനന്ദന് മൂന്ന് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.
കൊടകര മറ്റത്തൂര്‍ കുന്ന് പടിഞ്ഞാട്ടുമുറി ശ്രീകല (49)യെ അക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലാണ് തൃശൂര്‍ അഡിഷനല്‍ ജില്ലാ ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. പിഴസംഖ്യ ശ്രീകലയ്ക്ക് നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കി.
2006 ഓഗസ്റ്റ് 28ന് പുലര്‍ച്ചെ 5.45നാണ് സംഭവം. വീടിനു പുറത്തുള്ള കുളിമുറിയിലേക്ക് പോകുമ്പോള്‍ ശ്രീകലയെ തലയില്‍ കമ്പിപ്പാരകൊണ്ട് അടിച്ചു വീഴ്ത്തുകയും കൈയിലെ സ്വര്‍ണവളകള്‍ കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിവന്നപ്പോഴേക്കും ജയാനന്ദന്‍ ഓടി രക്ഷപ്പെട്ടിരുന്നു. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയാനന്ദന്‍ ഇപ്പോള്‍ ജയിലിലാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുനില്‍, അഡ്വ.റണ്‍സിന്‍, അഡ്വ.അമീര്‍ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."