കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവര്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു : ജെയ്റ്റ്‌ലി
ഡല്‍ഹി: ബജറ്റിനെ വിമര്‍ശിച്ച പ്രതിപക്ഷത്തിനു മറുപടിയുമായി ജെയ്റ്റ്‌ലി . അധികാരത്തിലിരിക്കുമ്പോള്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്യാത്ത പ്രതിപക്ഷപാര്‍ട്ടികള്‍ ഇപ്പോള്‍ സര്‍ക്കാരിന് വേണ്ടി പൊഴിക്കുന്നത് മുതലക്കണ്ണീരാണെന്ന് ജയ്റ്റ്‌ലി ആരോപിച്ചു. വര്‍ഷത്തില്‍ ആറായിരം രൂപ നേരിട്ട് അക്കൌണ്ടുകളിലേക്ക് നല്‍കുന്ന ബജറ്റ് തട്ടിപ്പാണെന്ന ആരോപണത്തിനാണ് ജെയറ്റ്‌ലി മറുപടി പറഞ്ഞത്.
ചികിത്സയ്ക്കായി ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ള അരുണ്‍ ജയ്റ്റ്‌ലി എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായത്തിനൊപ്പം സംസ്ഥാനങ്ങള്‍ കൂടി സഹായം നല്‍കാന്‍ തയ്യാറാവണം.
കാര്‍ഷികപ്രശ്‌നങ്ങള്‍ക്ക് കാര്‍ഷിക കടം എഴുതിത്തള്ളുന്നത് ഒരു പരിഹാരമല്ല. സാമ്പത്തികമായി അവരെ സഹായിക്കുന്ന ഒരു ബജറ്റാണ് വേണ്ടതെന്നും ജയ്റ്റ്‌ലി ആവര്‍ത്തിച്ചു. കാര്‍ഷികരോഷം ഇരമ്പിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മധ്യപ്രദേശുള്‍പ്പടെയുള്ള ഇടങ്ങളില്‍ ബിജെപിക്ക് കാലിടറിയ സാഹചര്യത്തിലാണ് പുതിയ ബജറ്റില്‍ കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
എന്നാല്‍ ദിവസം 17 രൂപ മാത്രം നല്‍കുന്ന ഒരു ബജറ്റ് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഇന്ത്യന്‍ കര്‍ഷകനെ കളിയാക്കുന്നതാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, വോട്ട് ഓണ്‍ അക്കൌണ്ടല്ല, വോട്ട് ഫോര്‍ അക്കൌണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."