കണ്ണൂരില്‍ അറസ്റ്റിലായ ദലിത് യുവതികള്‍ക്ക് ജാമ്യം അനുവദിച്ചു
തലശ്ശേരി: കണ്ണൂരില്‍ അറസ്റ്റിലായ ദലിത് യുവതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് അഖില, അഞ്ജന എന്നിവര്‍ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് രഞ്ജിത്ത് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഒപ്പിടണമെന്നാണ് ഉപാധി.
അതിനിടെ സംഭവത്തില്‍ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന് സ്വമേധയാ കേസെടുത്തു. സി.പി.എം പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന പരാതിയിലാണ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം തന്നെ കമ്മിഷന് തലശേരിയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും.
സംഭവത്തില്‍ ദേശീയ പട്ടിക ജാതി കമ്മിഷന് നേരത്തെ ഇടപെട്ടിരുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്നും അന്വേഷിക്കുമെന്നും ദേശീയ പട്ടിക ജാതി കമ്മിഷന് ചെയര്മാന് പി.എല്‍ പുനിയ പറഞ്ഞു. എത്ര ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെങ്കിലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."