HOME
DETAILS

പൂട്ടിയ എല്‍.എ ഓഫിസ് ജീവനക്കാരുടെ നിയമന ക്രമീകരണം; ജൂനിയര്‍ തസ്തികയിലുള്ളവരുടെ ചങ്കിടിപ്പേറുന്നു

  
backup
March 14 2020 | 03:03 AM

%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8


കല്‍പ്പറ്റ: സംസ്ഥാനത്തെ 12 സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസുകള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ ഇവിടെ ജോലി ചെയ്തിരുന്ന പകുതിയിലധികം ജീവനക്കാരും ജോലിക്ക് പുറത്തായി. ഇവരുടെ നിയമനം ക്രമീകരിക്കുന്നതിനായി ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഇക്കഴിഞ്ഞ 10ന് ഇറക്കിയ ഉത്തരവാകട്ടെ മറ്റ് ലാന്റ് റവന്യു ഓഫിസുകളില്‍ ജൂനിയര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ ചങ്കിടിപ്പേറ്റുന്നതുമായി.
നിര്‍ത്തലാക്കിയ ഓഫിസുകളിലെ ജീവനക്കാരെ ജില്ലയിലെ ഒഴിവുള്ള മറ്റ് ഓഫിസുകളിലേക്ക് മാറ്റി നിയമിക്കണമെന്നും തുടര്‍ന്ന് അധികമായി വരുന്ന ജീവനക്കാരുടെ തസ്തികയും ഈ തസ്തികയിലെ ഏറ്റവും ജൂനിയറായ ജീവനക്കാരുടെ പേര് വിവരവും ലാന്‍ഡ് റവന്യു കമ്മിഷണറുടെ കാര്യാലയത്തിലേക്ക് ഉടന്‍ തന്നെ ലഭ്യമാക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
ഈ നിര്‍ദേശമാണ് ജൂനിയറായ ഉദ്യോഗാര്‍ഥികളുടെ ചങ്കിടിപ്പേറ്റുന്നത്. സീനിയറായ ആള്‍ക്ക് വേണ്ടി തങ്ങളെ ത്രോണ്‍ ഔട്ടാക്കുമോയെന്നാണ് ഇവരുടെ ആശങ്ക. ഇങ്ങിനെ സംഭവിച്ചാല്‍ ഇവര്‍ക്ക് വീണ്ടും പുതിയ നിയമനം വരെ കാത്തിരിക്കേണ്ടി വരും. ഇത് പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റില്‍ ഊഴം കാത്തിരിക്കുന്നവരേയും ബാധിക്കും. ചുരുക്കത്തില്‍ നിയമന നിരോധനത്തിന് സമാനമായ സാഹചര്യത്തിലേക്ക് വരെ നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 29നാണ് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി പ്രവര്‍ത്തിച്ച് വന്നിരുന്ന 11 എല്‍.എ ഓഫിസുകളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ റവന്യൂ ഡിവിഷന്‍ ഓഫിസില്‍ സ്‌പെഷ്യല്‍ വിങായി പ്രവര്‍ത്തിച്ച് വന്നിരുന്ന 10 താല്‍ക്കാലിക തസ്തികകളും സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇവിടങ്ങളില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ മുതല്‍ ഓഫിസ് അറ്റന്റര്‍ വരെ 187 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്.
ഇതില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ മുതര്‍ സീനിയര്‍ ക്ലര്‍ക്ക് വരെയുള്ള തസ്തികകളില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റ് വകുപ്പുകളില്‍ ജോലി ക്രമീകരിച്ച് നല്‍കിയിട്ടുണ്ട്. ഇതിന് അതാത് ജില്ല കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ പോസ്റ്റുകളില്‍ ജോലി ചെയ്തിരുന്നവരില്‍ പകുതിയോളം പേര്‍ക്ക് വിവിധ തസ്തികകളില്‍ ജോലിയില്‍ പ്രവേശിക്കാനായി. എന്നാല്‍ ഭൂരിഭാഗം വരുന്ന ജൂനിയര്‍ ക്ലര്‍ക്ക്, ഓഫിസ് അസിസ്റ്റന്റ് പോസ്റ്റുകളിലെ ജീവനക്കാര്‍ പുറത്തു നില്‍ക്കുകയാണ്. ഇവരെക്കൂടി പുനര്‍വിന്യസിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറക്കിയ ഉത്തരവിലാണ് അധികമായി വരുന്ന ജീവനക്കാരുടെ തസ്തികയും ഈ തസ്തികകളിലെ ഏറ്റവും ജൂനിയറായ ജീവനക്കാരുടെ പേര് വിവരങ്ങളും ലാന്‍ഡ് റവന്യു കമ്മിഷണറുടെ കാര്യാലയത്തില്‍ അറിയിക്കണമെന്ന് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago