കായിക മേഖലക്ക് കരുത്ത് പകരുന്ന ബജറ്റ്
ന്യൂഡല്‍ഹി: പുതിയ ബജറ്റില്‍ ഇന്ത്യന്‍ കായിക രംഗത്തിനും പ്രതീക്ഷ. കായിക രംഗത്തെ കുതിപ്പിനായി 200 കോടി രൂപയാണ് അധികമായി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യ്ക്കായി 55 കോടി രൂപയാണ് അധികമായി നല്‍കിയത്. നേരത്തെ 395 കോടി രൂപയായിരുന്നത് ഇത്തവണ 450 കോടി രൂപയായി ഉയര്‍ത്തി.
നാഷനല്‍ സ്കില്‍ ഡവലെപ്പ്മെന്റ് ഫണ്ടണ്ടി (എന്‍.എസ്.ഡി.എഫ്)ലേക്കായി 70 കോടി രൂപയും നല്കി. കഴിഞ്ഞ ബജറ്റില്‍ രണ്ട് കോടി രൂപയായിരുന്നു. കായിക താരങ്ങള്‍ക്കുള്ള ഇന്‍സെന്റീവ് തുകക്കുള്ള ഫണ്ട് 63 കോടിയില്‍നിന്ന് 89 കോടി രൂപയായി ഉയര്‍ത്തി. കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡിന് വേണ്ടി 94 കോടി രൂപ അധികമായി നല്കി.
316.93 കോടി രൂപയായിരുന്നത് 411 കോടി രൂപയായാണ് വര്‍ധിപ്പിച്ചത്. ഖേലോ ഇന്ത്യയ്ക്കായി 550.69 കോടിയില്‍നിന്ന് 601 കോടി രൂപയായും ഉയര്‍ത്തി. പുതിയ ബജറ്റ് ഇന്ത്യന്‍ കായിക മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
വരാനിരിക്കുന്ന ഒളിംപിക്സിനെയും മറ്റും മുന്നില്‍ കണ്ടാണ് കായികത്തിനായി കൂടുതല്‍ ഫണ്ട് വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."