കൊവിഡ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഉപേക്ഷിച്ചു
മുംബൈ: കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ബി.സി.സി.ഐ ഉപേക്ഷിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കൊറോണ ഭീതി കാരണം പരമ്പരയിലെ അവസാന രണ്ട@ു മത്സരങ്ങളും ഉപേക്ഷിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെയാണ് അറിയിച്ചത്.
മാര്‍ച്ച് 15 ന് ലഖ്നൗവിലും മാര്‍ച്ച് 18 ന് കൊല്‍ക്കത്തയിലുമായിരുന്നു മത്സരങ്ങള്‍ നിശ്ചയിച്ചത്. നേരത്തെ, ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ ഇരു ഏകദിനങ്ങളും സംഘടിപ്പിക്കാന്‍ ബി.സി.സി.ഐ ആലോചിച്ചിരുന്നു. എന്നാല്‍ താരങ്ങളുടെ സുരക്ഷ കൂടി മാനിച്ച് പരമ്പര ഉപേക്ഷിക്കാന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഉടന്‍ നാട്ടിലേക്ക് തിരിച്ചുപറക്കുമെന്നും ബി.സി.സി.ഐ വക്താവ് വ്യക്തമാക്കി.
മൂന്നു ഏകദിന മത്സരങ്ങളായിരുന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് 12 ന് പരമ്പരയ്ക്ക് തുടക്കമായെങ്കിലും ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. ധര്‍മ്മശാല സ്റ്റേഡിയത്തില്‍ ഒരു പന്തുപോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.
കൊറോണ ആശങ്കയില്‍ ശ്രീലങ്കന്‍ പര്യടനം ഇടയ്ക്ക് വെച്ചു ഇംഗ്ല@ണ്ട് ടീമും ഉപേക്ഷിച്ചിട്ടു@്. ഇന്നലെ കൊളംബോയില്‍ സന്നാഹമത്സരത്തിനിടെയാണ് താരങ്ങള്‍ ലണ്ട@നിലേക്ക് തിരിച്ചുപോകുന്നതായി ടീം മാനേജ്മെന്റ് അറിയിച്ചത്. ഇതോടെ ശ്രീലങ്കയും ഇംഗ്ലണ്ട@ും തമ്മില്‍ നിശ്ചയിച്ച ര@ണ്ടു ടെസ്റ്റ് പരമ്പര അനിശ്ചിതത്വത്തിലായി.
മാര്‍ച്ച് 19 നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കേ@ണ്ടത്. താരങ്ങളുടെ സുരക്ഷയാണ് ഈ ഘട്ടത്തില്‍ പ്രധാനമെന്ന് പര്യടനം അവസാനിപ്പിച്ചുകൊ@ണ്ട് ഇംഗ്ല@ണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
കൊറോണ ഭീതി കാരണം ഏഷ്യാ ഇലവനും ലോക ഇലവനും തമ്മിലെ ട്വന്റി20 പരമ്പര ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും കഴിഞ്ഞദിവസം നീട്ടിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."