അധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന്
ആനക്കര: ജില്ലയിലെ അധ്യാപക ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപം. യഥാസമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ റാങ്ക്‌ലിസ്റ്റുകളില്‍ നിന്നു നിയമനങ്ങള്‍ നടത്തുവാന്‍ പി.എസ്.സിക്കു കഴിയുന്നില്ല.
എല്‍.പി.എസ്.എ, യു.പി.എസ.്എ റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ഈ ജൂണ്‍ 30ന് അവസാനിക്കുകയാണ്. ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് ആളുകളെ നിയമിക്കുവാനുളള സാഹചര്യമൊരുക്കണമെന്ന് വിവിധ യുവജന സംഘടനകളും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുകളും ആവശ്യപ്പെടുന്നു.
അധ്യാപക വിദ്യാര്‍ഥി അനുപാതം എല്‍.പി സ്‌കൂളുകളില്‍ 1:30 ഉം യു.പി സ്‌കൂളില്‍ 1:35 ഉം ആക്കി നിശ്ചയിച്ചതോടെ ജില്ലയില്‍ നിരവധി എല്‍.പി.എസ്എ, യു.പി.എസ്.എ ഒഴിവുകള്‍ ഉണ്ടായിട്ടുണ്ട്. അതിനുപുറമേ ജൂണ്‍ മാസത്തില്‍ വിരമിച്ചവരുടേയും മറ്റു ജില്ലകളിലേക്ക് സ്ഥലം മാറിപ്പോയവരുടേയും ഒഴിവുകളും ഉണ്ട്.
2014നു ശേഷം നിയമനങ്ങള്‍ നടക്കാത്തതിനാല്‍ അന്നു മുതലുളള ഒഴിവുകളും ഉണ്ടാകും. പക്ഷേ ഇവ കണക്കാക്കി പി.എസ്.സിക്കു റിപോര്‍ട്ട് ചെയ്യുന്നതില്‍ മെല്ലെപ്പോക്കു നയമാണ് നിലനില്‍ക്കുന്നതെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അക്ഷേപിക്കുന്നു.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ദിവസംതന്നെ മുഴുവന്‍ ഒഴിവുകളും പത്തുദിവസത്തിനുളളില്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇതു നടപ്പിലാക്കപ്പെടുന്നില്ലെന്നാണ് പരാതി ഉയരുന്നത്.
പല എ.ഇ.ഒകളിലും ഡി.ഇ.ഒകളിലും ഇപ്പോഴും അധികതസ്തിക മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത് വീഴ്ചയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ജൂണ്‍ 30നാണ് അവസാനിക്കുക.
കാലാവധി നീട്ടണമെന്ന് വിവിധ സംഘടനകളും റാങ്ക് ഹോള്‍ഡേഴ്‌സും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു പ്രതികരണവും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."