കുടിക്കാന്‍ ഉപ്പുവെള്ളം; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി
വടകര: നഗരവാസികള്‍ക്ക് ഉപ്പുകലര്‍ന്ന കുടിവെള്ളം നല്‍കുന്നതിനെതിരേ പ്രതിഷേധം. നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോററ്റി ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി.
വേലിയേറ്റ വേളയില്‍ കുറ്റ്യാടി പുഴയിലേക്ക് കടല്‍വെള്ളം കയറുകയും കൂരങ്കോട്ട് കടവിലെ പമ്പിങ് സ്റ്റേഷനില്‍ നിന്ന് വേളം കാപ്പുമലയിലെ ശുദ്ദീകരണി വഴി വടകര നഗരത്തിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്. അളവില്‍ കൂടുതലായാണ് കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശമുള്ളത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുകയാണ്.ഉപ്പുവെള്ളം എത്തിയതോടെ ഇത് നിയന്ത്രിക്കണമെന്ന ആവശ്യം പല കോണില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
പുഴക്ക് കുറുകെ റഗുലേറ്റര്‍ കം ബ്രിഡ്ജ് കെട്ടണമെന്നാണ് നിര്‍ദേശം. ഇതിനായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കോടികള്‍ വകയിരുത്തിയിരുന്നെങ്കിലും കാര്യങ്ങള്‍ എവിടേയും എത്തിയിട്ടില്ല.
ശക്തമായ നടപടി തേടിയാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സമരത്തിനെത്തിയത്.
ധര്‍ണ കോണ്‍ഗ്രസ് നേതാവ് അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."