ജനങ്ങളില്‍ ഭിതി പരത്തുന്ന വിധം പ്രസ്താവന പാടില്ല: തിരുവനന്തപുരം കലക്ടറെ ശാസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അമിത ഭീതി പടര്‍ത്തിയതിന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷന് മുഖ്യമന്ത്രിയുടെ ശാസന.
ഷോപ്പിങ് മാളുകള്‍ അടച്ചിടാനും ആളുകള്‍ പുറത്തിറങ്ങരുതെന്നുമായിരുന്നു കലക്ടറുടെ നിര്‍ദേശം. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഇറ്റലി സ്വദേശിയും യു.കെയില്‍ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയും ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച സമയത്ത് വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തിയ സംഭവത്തില്‍ ജില്ലയിലെ ക്രമീകരണങ്ങളും മുന്നറിയിപ്പുകളും അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് കലക്ടര്‍ നഗരത്തിലെ ഷോപ്പിങ് മാളുകള്‍ അടച്ചിടാനും ആളുകള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കിയത്. ഇതോടെ ഭയപ്പാടിലായ നഗരവാസികള്‍ വീടുകളില്‍ നിന്ന പുറത്തിറങ്ങാതായി.
വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഏകോപനമില്ലാതെ പ്രസ്താവനകള്‍ നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."