വിദ്യാര്‍ഥിനികളെ ഇറക്കിവിട്ട ബസ് ജീവനക്കാരെ പൊലിസ് താക്കീത് ചെയ്തു
മുക്കം: സ്കൂള്‍ വിദ്യാര്‍ഥിനികളെ വഴിയിലിറക്കി വിടുകയും അസഭ്യം പറയുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാരെ മുക്കം പൊലിസ് താക്കീത് ചെയ്ത് വിട്ടയച്ചു.
മുക്കം- ചേന്നമംഗല്ലൂര്‍- മണാശ്ശേരി റൂട്ടിലോടുന്ന പഞ്ചാബി ബസ് ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ഇന്നലെ രാവിലെ മുക്കത്ത് നിന്ന് മണാശ്ശേരിയിലേക്കായി ബസില്‍ കയറിയ മണാശ്ശേരി എം.എ.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കാണ് ബസ് ജീവനക്കാരില്‍ നിന്ന് ദുരനുഭവമുണ്ടായത്.
കുറ്റിപ്പാലയില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥിനികളെ അസഭ്യം പറയുകയും ഇറക്കി വിടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അധ്യാപകരെയും രക്ഷിതാക്കളെയും വിവരമറിയിച്ച വിദ്യാര്‍ഥിനികള്‍ മുക്കം പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ബസ് ജീവനക്കാരെ ഇനി ഇത്തരം നടപടികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് വാങ്ങിക്കുകയും താക്കീത് നല്കി വിട്ടയക്കുകയുമായിരുന്നു.
കഴിഞ്ഞവര്‍ഷവും ഇതേ ബസ് ജീവനക്കാരില്‍ നിന്ന് സമാന അനുഭവം ഉണ്ടായതായി വിദ്യാര്‍ഥിനികള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."