വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
വാടാനപ്പള്ളി: ഇരു വൃക്കകളും തകരാറിലായ നിര്‍ദ്ധന യുവാവ് തുടര്‍ചികിത്സക്കായി സഹായം തേടുന്നു. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന പണിക്കെട്ടി രാജന്റെ മകന്‍ രാഗിന്‍(32) ആണ് തുടര്‍ ചികിത്സക്കും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുമായി ഉദാരമതികളുടെ സഹായം തേടുന്നത്.
ഏങ്ങണ്ടിയൂരിലെയും പരിസര പ്രദേശങ്ങളിലും ഇലക്ട്രീഷ്യനായിരുന്ന രാഗിന്‍ കഴിഞ്ഞ ഒരു മാസം മുന്‍പ് മഞ്ഞപിത്ത രോഗ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തന്റെ ഇരു വൃക്കകളും എണ്‍പത്തി അഞ്ച് ശതമാനം പ്രവര്‍ത്തനം നിലച്ചതായി കണ്ടെത്തുകയും തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനകളിലും വൃക്കകളുടെ പ്രവര്‍ത്തനം വളരെ മോശമാകുകയും എത്രയും വേഗം വൃക്ക മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയുമുണ്ടായി. എന്നാല്‍ വൃക്ക മാറ്റിവെക്കുന്നതിനും തുടര്‍ ചികിത്സക്കുമായി ഏകദേശം മുപ്പത് ലക്ഷത്തോളം രൂപ ചിലവുവരും.
ഇലക്ട്രീഷ്യന്‍ തൊഴിലാളിയായ രാഗിന്റെ ദിവസ വരുമാനം കൊണ്ടായിരുന്നു പ്രായമായ പിതാവും, വീട്ടമ്മയായ ഭാര്യയും, എല്‍.കെ.ജി വിദ്യാര്‍ഥിയായ ഏക മകളും ജീവിച്ചു പോന്നിരുന്നത്. ഇപ്പോള്‍ രാഗിന്റെ അസുഖം മൂലം നിത്യ ജീവിതത്തിനു പോലും കഷ്ട്‌പ്പെടുന്ന ഈ കുടുബത്തിനു താങ്ങാവുന്നതിലും അധികമാണ് ഈ തുക.
അതുകൊണ്ട് രാഗിന്റെ ചികിത്സക്കായി ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദര്‍ മുഖ്യരക്ഷാധികാരിയായും, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി, ബ്ലോക്ക് മെമ്പര്‍ പരന്തന്‍ ദാസന്‍, എം.എ ഹാരിസ് ബാബു എന്നിവര്‍ രക്ഷാധികാരികളായും രാഗിന്‍ ചികിത്സാ സഹായ സമിതിയും, ഫെഡറല്‍ ബാങ്ക് പൊക്കുളങ്ങര ശാഖയില്‍ അക്കൗണ്ട് ആരംഭിക്കുയും ചെയ്തതായി ഭാരവാഹികളായ ചെയര്‍മാന്‍ കെ.വി അശോകന്‍ (ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) (9846291920), കണ്‍വീനര്‍ കെ.ബി സുരേഷ് (9947898876), ട്രഷറര്‍ കരീപ്പാടത്ത് സതീഷന്‍ (9895892943), രാഗിന്റെ സഹോദരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അക്കൗണ്ട് നമ്പര്‍. അഇ ചഛ: 12520101055609. കഎട ഇഛഉഋ എഉഞഘ0001252. ഫെഡറല്‍ ബാങ്ക് പൊക്കുളങ്ങര ശാഖ, പി.ഒ ഏങ്ങണ്ടിയൂര്‍, 680615.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."