സഊദിയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ എം.എം.ജിക്കു 427 മില്ല്യണ്‍ ഡോളര്‍ പിഴ
ദമ്മാം: രാജ്യത്തെ പ്രശസ്തമായ നിര്‍മാണ കരാറുകാരായ മുഹമ്മദ് അല്‍ മുഅജില്‍ ഗ്രൂപ്പിനു (എം.എം.ജി) 427 മില്ല്യണ്‍ ഡോളര്‍ പിഴയും കമ്പനി അധികാരികള്‍ക്ക് അഞ്ചു വര്‍ഷത്തെ തടവും വിധിച്ചു. സഊദി ഓഹരി മാര്‍ക്കറ്റിലെ നിയമലംഘനങ്ങള്‍ക്ക് രാജ്യത്തെ ഓഹരിരംഗത്തെ ഉന്നത അധികാര സ്ഥാപനമായ സഊദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി (സി.എം.എ) യാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
നിയമലംഘനത്തിന് 1.6 ബില്ല്യണ്‍ റിയാല്‍ (2,860 കോടി രൂപ) പിഴയായി അടയ്ക്കാനും കമ്പനിയുടെ സ്ഥാപകന്‍ മുഹമ്മദ് അല്‍ മുഅജില്‍, കമ്പനി ചെയര്‍മാനും മുഹമ്മദ് അല്‍ മുഅജില്‍ പുത്രനുമായ ആദല്‍ അല്‍ മുഅജില്‍ എനിവര്‍ക്ക് അഞ്ചു വര്‍ഷം വീതം തടവ് ശിക്ഷയും സി.എം.എ വിധിച്ചു.
സി.എം.എയുടെ ഓഹരി സംബന്ധമായ കേസുകള്‍ തീര്‍പ്പാക്കുന്ന കമ്മിറ്റിയാണ് എം.എം.ജി ഗ്രൂപ്പ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സഊദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ശിക്ഷ വിധിച്ചതായി സ്ഥാപനവും ശിക്ഷ വിധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. അതേ സമയം, കുറ്റം ചെയ്തായുള്ള ആരോപണം ഇപ്പോഴും കുടുംബം നിഷേധിക്കുകയാണ്. തീരുമാനത്തിന് എതിരെ അപ്പീല്‍ പോകുമെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
സംഭവത്തിന്റെ അന്വേഷണ നടപടികള്‍ തുടക്കം മുതല്‍ തന്നെ കുറ്റമറ്റതല്ലായിരുന്നുവേന്ന് അല്‍ മുഅജില്‍ കുടുംബം വ്യക്തമാക്കി. തങ്ങള്‍ക്ക് എതിരായി ഉന്നയിച്ച പല ആരോപണങ്ങള്‍ക്കും വിശദീകരണം നല്‍കാനുള്ള അവസരം ലഭിച്ചില്ലെന്നും കുടുംബം പ്രതികരിച്ചു. കനത്ത നഷ്ടത്തെ തുടര്‍ന്നും കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്നും കമ്പനിയുടെ ഓഹരി വില്‍പ്പന ഇടപാടുകള്‍ 2012 ജൂലൈ മുതല്‍ സഊദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി വിലക്കിയിരുന്നു. മലയാളികളടക്കം ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് അല്‍ മുഅജില്‍ ഗ്രൂപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."