കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ പ്രതിഷേധിച്ചു
കല്‍പ്പറ്റ: മുത്തങ്ങ റെയ്ഞ്ച് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ ക്യത്യനിര്‍വഹണം തടസപ്പെടുത്തി കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്കെതിരേ കള്ളക്കേസ് നല്‍കുകയും ചെയ്തതില്‍ കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വനാന്തര്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ചെട്ട്യാലത്തൂരിലേക്ക് വനത്തിലൂടെ അനധിക്യതമായി മണല്‍ കയറ്റി പോകുന്ന വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിച്ചതിനെ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ചിലര്‍ ചോദ്യം ചെയ്യുകയും വാഹനം ബലമായി മോചിപ്പിക്കുകയും ചെയ്ത നടപടി തീര്‍ത്തും അപലനീയമാണ്. ചെട്ട്യാലത്തൂരില്‍ പുതിയ നിര്‍മാണ പ്രവൃത്തികള്‍ നടത്തേണ്ടതില്ലെന്ന ജില്ലാ കലക്ടറുടേയും തീരുമാനം നിലവിലുള്ളതാണ്. ഈ സ്ഥലത്തെ സ്‌കൂളിന് ചുറ്റുമതില്‍ നിര്‍മാണം നടത്തുന്നതിന് വനം വകുപ്പ് ജീവനക്കാര്‍ എതിരല്ല. എന്നാല്‍ വനാന്തര്‍ഭാഗത്ത് നിന്നും കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ചില തല്‍പരകക്ഷികളെ സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ധനവും സംവിധാനങ്ങളും ദുരുപയോഗം ചെയ്യുകയാണ്. ഇത് തുറന്ന് പറയുന്നവരെ ഭീഷണിപ്പെടുത്തുകയും വനം വകുപ്പ് ജീവനക്കാര്‍ക്കെതിരേ തെറ്റിദ്ധാരണ പരത്തുകയും വികസന വിരുദ്ധരായി മുദ്ര കുത്തുകയും ചെയ്യുന്നതില്‍ നിന്നും അര്‍പ്പണ ബോധമുള്ളവര്‍ പിന്‍മാറണം. ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ഭയമായി ജോലി ചെയ്യുന്നതിനുള്ള അവസരം സൃഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എഫ്.പി.എസ്.എ ജില്ലാ പ്രസിഡന്റ് കെ.കെ സുന്ദരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. ബീരാന്‍കുട്ടി, ജില്ലാ ട്രഷറര്‍ പി.കെ ജീവരാജ്, മേഖലാ സെക്രട്ടറി എ.ആര്‍ സിനു, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി ശ്രീജിത്ത്, എ.എന്‍ സജീവന്‍, പി.കെ സഹദേവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."