കൊവിഡ്-19: നിരീക്ഷണത്തിലുള്ളവര്‍ വീട്ടില്‍ തന്നെ കഴിയണം; നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി - കോഴിക്കോട് കലക്ടര്‍
കോഴിക്കോട്: കൊറോണ നിരീക്ഷണത്തിലുള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം കൂടാതെ വീട്ടില്‍ തന്നെ കഴിയേണ്ടതാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ത്ഥിച്ചു. യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടുള്ളതല്ല. കുടുംബത്തിന്റെയും പൊതു സമൂഹത്തിന്റെയും നാടിന്റെയും സുരക്ഷയ്ക്ക് ഇത് പ്രധാനമാണ്. എന്നാല്‍ ഈ നിര്‍ദേശം ചിലര്‍ ഗൗരവത്തില്‍ എടുക്കുന്നല്ലെന്നും ഇത് വൈറസ് പകരുന്നതിന് കാരണമാകാന്‍ സാദ്ധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറിയൊരു അശ്രദ്ധ പോലും നാടിന്റെ സുരക്ഷയ്ക്ക് ഭീഷണി ആവുകയാണ്. ആയതിനാല്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍ തന്നെ ഉണ്ടെന്ന് ജെ.പി എച്ച്. എ.മാര്‍ / ജെ. എച്ച്.എ.മാര്‍ കര്‍ശനമായി ഉറപ്പ് വരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."