HOME
DETAILS
MAL
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 107 ആയി, കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയില്‍
backup
March 15 2020 | 10:03 AM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 107 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 31 കേസുകള്‍. കേരളത്തില്‍ 22 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ 11 പേര്‍ക്കും സ്ഥിരീകരിച്ചു. അതേ സമയം രാജ്യത്താകമാനം 11പേര് രോഗവിമുക്തരായിട്ടുണ്ട്. കര്‍ണാടകയിലും ഡല്‍ഹിയിലുമായി രണ്ടുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ചൈനയില്‍ നിന്ന് തുടക്കമിട്ട കൊവിഡ് ബാധ ഇതുവരെ അയ്യായിരത്തില്‍ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം നൂറിലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."