റേഷന്‍ കാര്‍ഡ് വിതരണത്തില്‍ അപാകതയാരോപിച്ച് മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫിസില്‍ സംഘര്‍ഷം
ഇരിങ്ങാലക്കുട: റേഷന്‍ കാര്‍ഡ് വിതരണത്തില്‍ അപകാതയെന്നും ഉദ്യോഗസ്ഥരുടെ കൃത്യവിലോപമെന്നുമാരേപിച്ച് മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫിസില്‍ സംഘര്‍ഷം. രാവിലെ മുതല്‍ റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തുന്നതിനും പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയവരുമാണ് വൈകീട്ടോടെ ബഹളം വച്ച് തുടങ്ങിയത്. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ളവരും മറ്റ് പഞ്ചായത്തിലുള്ളവരും ഒരുമിച്ച് എത്തിയതാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് അസി.സ്‌പ്ലേ ഓഫിസര്‍ സുരേഷ് പറഞ്ഞു. താലൂക്കില്‍ മൂന്ന് മാസമായി റേഷന്‍ കാര്‍ഡുകള്‍ വിതരണം ആരംഭിച്ചിട്ട് ഓരോ പഞ്ചായത്തുകള്‍ക്കും പ്രേത്യേക ദിവസം അനുവദിച്ചാണ് കാര്‍ഡുകള്‍ നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം കാര്‍ഡ് വിതരണം നടന്നിരുന്നില്ല അന്ന് വന്ന അപേക്ഷകരും ഇന്ന് എത്തിയതോടെ തിരക്ക് ക്രമാനുകതമായി വര്‍ധിക്കുകയായിരുന്നു. അപേക്ഷകര്‍ക്കായി ക്യൂ സമ്പ്രദായവും ടോക്കണ്‍ സിസ്റ്റവും ഏര്‍പ്പെടുത്താതിരുന്നതും പ്രശ്‌നം രൂക്ഷമാക്കി. ഇതിനിടയില്‍ ഉദ്യോഗസ്ഥരുടെ പരിചയക്കാര്‍ക്ക് റേഷന്‍കാര്‍ഡ് എളുപ്പത്തില്‍ നല്‍കുന്നുവെന്ന ആരോപണവും ഉണ്ടായിരുന്നു. കാര്‍ഡ് വിതരണത്തിനായി ഓണ്‍ലൈന്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും അപേക്ഷകര്‍ ആവശ്യപ്പെട്ടു. അഞ്ചുമണിയായിട്ടും കാര്‍ഡുകള്‍ എപ്പോള്‍ കിട്ടുമെന്ന് വ്യക്തമല്ലാതിരുന്ന സാഹചര്യത്തില്‍ പലരും മടങ്ങിപ്പോയി. വൈകീയാലും എത്തിയ അപേഷകര്‍ക്ക് മുഴുവന്‍ കാര്‍ഡ് വിതരണം നടത്തുമെന്ന് സപ്ലൈ ഓഫിസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."