ഫെല്ലോഷിപ്പ് ലഭിക്കുന്നില്ലെന്നു പരാതി കണ്ണൂര്‍ സര്‍വകലാശാലയിലെ യു.ജി.സി ജെ.ആര്.എഫ് ഗവേഷകര്‍ സമരത്തിലേക്ക്
നീലേശ്വരം: ഫെല്ലോഷിപ്പ് ലഭിച്ചില്ലെന്ന പേരില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ യു.ജി.സി ജെ.ആര്.എഫ് ഗവേഷകര്‍ സമരത്തിലേക്ക്. 2012 മുതല്‍ ഗവേഷണത്തിനു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കു മൂന്നു വര്‍ഷത്തോളമായി ഫെല്ലോഷിപ്പു ലഭിക്കുന്നില്ലെന്നാണു പരാതി. ഇത്തരത്തില്‍ അഞ്ചു മുതല്‍ ഒന്‍പതു ലക്ഷം വരെ ലഭിക്കാനുള്ള വിദ്യാര്‍ഥികളുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഗവേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണു മിക്ക ഗവേഷകര്ക്കുമുള്ളത്. 2014 നു ശേഷം ഗവേഷണത്തിനു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കു ബാങ്കു വഴി നേരിട്ടു ഫെല്ലോഷിപ്പ് ലഭിക്കുമ്പോഴാണ് ഒരു വിഭാഗം തഴയപ്പെടുന്നത്. ജൂലൈ ഒന്നു മുതല്‍ യു.ജി.സി എല്ലാ ഫെല്ലോഷിപ്പുകളും ബാങ്കുവഴി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ്.
അതുകൊണ്ടുതന്നെ മുടങ്ങിക്കിടക്കുന്ന മുഴുവന്‍ തുകയും സര്‍വകലാശാലാ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്നാണ് ഗവേഷകരുടെ ആവശ്യം. അതോടൊപ്പം ജൂലൈ മുതലുള്ള ഫെല്ലോഷിപ്പ് ബാങ്കുവഴി നേരിട്ടു ഗവേഷകര്‍ക്കു ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങള്‍ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരമാകാത്ത സാഹചര്യത്തിലാണ് ഇവര്‍ സമരത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഗവേഷകര്‍ നാളെ സര്‍വകലാശാലയ്ക്കു മുന്നില്‍ ധര്‍ണാസമരം സംഘടിപ്പിക്കും. തുടര്‍ന്നു പരിഹാരമാകുന്നില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."