മൂന്നാറില്‍ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടും
ഇടുക്കി: മൂന്നാറിലെ റിസോര്‍ട്ടില്‍ താമസിച്ച കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടിഷ് പൗരന് നെടുമ്പാശേരി വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. മൂന്നാറിലെ വിനോദ സഞ്ചാകരങ്ങള് അടച്ചിടും. മൂന്നാറില്‍ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശ ബുക്കിംഗ് നിര്‍ത്തിവയ്ക്കും. ഹോം സ്റ്റേകള്‍ പരിശോധിച്ച് പട്ടിക തയാറാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി. നിര്‍ദ്ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ആയൂര്‍വേദ, സ്പാ കേന്ദ്രങ്ങളും അടയ്ക്കണം. ട്രക്കിങ് പൂര്‍ണമായും നിര്‍ത്തിവെച്ചു.ബ്രിട്ടിഷ് പൗരനും സംഘവും താമസിച്ചിരുന്ന മൂന്നാര്‍ കെ ടി സി സി ടീ കൗണ്ടി അടച്ചു.രാഷ്ടീയ സാമൂഹിക ഉദ്യോഗസ്ഥ സ്ക്വാഡുകള്‍ രൂപീകരിച്ചാണ് മുന്‍കരുതല്‍ പരിശോധനകള്‍ നടത്തുന്നത്. മൂന്നാര്‍ മേഖലയില്‍ ഊര്‍ജിത ബോധവത്കരണം നടത്തും.ഈ മാസം അവസാനം വരെയാണ് നിയന്ത്രണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."