ഹരിത കേരളം: പരിയാരം പഞ്ചായത്തില്‍ 3,000 മീറ്റര്‍ കയര്‍ ഭൂവസ്ത്രം
തളിപ്പറമ്പ്: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പരിയാരം പഞ്ചായത്ത് നടപ്പാക്കുന്ന മണ്ണ് ജലസംരക്ഷണ പരിപാടിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3000 മീറ്റര്‍ നീളത്തിലാണ് തോടുകള്‍ക്ക് കയര്‍ ഭൂവസ്ത്രം നിര്‍മിക്കുന്നത്.
വര്‍ഷത്തില്‍ മൂവായിരം മില്ലി ലിറ്റര്‍ മഴ ലഭിച്ചിട്ടും കേരളത്തില്‍ വേനല്‍ക്കാലമാകുന്നതോടെ രൂക്ഷ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ഭൂമിയിലേക്ക് ആഗിരണം ചെയ്യപ്പെടാതെ ഒഴുകിപ്പോകുന്ന വെള്ളത്തോടൊപ്പം ഒരു ഹെക്ടറില്‍ നിന്ന് 80120 ടണ്‍ മേല്‍ മണ്ണ് പ്രതിവര്‍ഷം ഒലിച്ചുപോകുന്നുവെന്നാണ് കണക്ക്. ഈ അവസ്ഥയില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് കയര്‍ ഭൂവസ്ത്രമായി ഉപയോഗിച്ചു വരുന്നത്.
ഇതിലുടെ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറച്ചു മണ്ണൊലിപ്പ് തടയുക, സ്വന്തം ഭാരത്തിന്റെ അഞ്ചിരട്ടി വെള്ളം വലിച്ചെടുക്കുക, മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തി അന്തരീക്ഷത്തിലെ താപം കുറക്കുക, മണ്ണില്‍ ജൈവാംശം പകര്‍ന്നുകൊണ്ട് ദ്രവിച്ചു തീരുക എന്നീ കാര്യങ്ങളാണ് നടപ്പാക്കുന്നത്.
പരിയാരം പഞ്ചായത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ഏഴ്, 10, 15 വാര്‍ഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചിരുന്നു. ഈ വര്‍ഷം 13 ാം വാര്‍ഡ് ഇരിങ്ങലിലെ തോട്ടേര തോട്, മൂന്നാം വാര്‍ഡ് പാച്ചേനി തറയന്‍ തോട്, അഞ്ചാം വാര്‍ഡ് കാഞ്ഞിരങ്ങാട് മേളാറ്റില്‍ വയല്‍, എട്ടാം വാര്‍ഡ് പനങ്ങാട്ടൂര്‍ കുറ്റിയേരി വയലില്‍, ഏഴാം വാര്‍ഡ് മാവിച്ചേരി വളയന്‍ തോട്, 16 ാം വാര്‍ഡ് ഏമ്പേറ്റ് നങ്ങന്‍ തോട് എന്നിവിടങ്ങളിലുമായി മൂവായിരം മീറ്റര്‍ നീളത്തിലാണ് കയര്‍ ഭൂവസ്ത്രം നിര്‍മിക്കുന്നത്. 18,88000 പദ്ധതി ചെലവ്. മണ്ണ്-ജല സംരക്ഷ പദ്ധതിക്ക് മുന്തിയ പരിഗണനയാണ് പരിയാരം ഗ്രാമ പഞ്ചായത്ത് നല്‍കുന്നതെന്ന് പ്രസിഡന്റ് എ. രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."