വിലക്ക് ലംഘിച്ച് വിവാഹത്തിന് 1500 പേര്‍ തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കൈയേറ്റം
കൊല്ലം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ വിവാഹചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം ലംഘിച്ച് എത്തിയത് 1500 ഓളം പേര്‍. ഇത് തടയാന്‍ ശ്രമിച്ച നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരേ കൈയേറ്റ ശ്രമവും. ഇന്നലെ കൊല്ലം ടൗണ്‍ഹാളിലാണ് സംഭവം.
കൊവിഡ് സ്ഥിരീകരിച്ച, വര്‍ക്കലയില്‍ എത്തിയ ഇറ്റാലിയന്‍ സ്വദേശി കൊല്ലത്തടക്കം സന്ദര്‍ശനം നടത്തിയിരുന്നു. അതിനാല്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയിരുന്നു. വിവാഹ ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുമറികടന്ന് 1500 ഓളം പേര്‍ ആണ് ടൗണ്‍ഹാളിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ എത്തിയത്. ഇതോടെ വിവാഹവേദിയിലേക്ക് നഗരസഭാ സെക്രട്ടറി അടക്കമുള്ളവര്‍ എത്തി വിപുലമായ രീതിയിലുള്ള വിവാഹചടങ്ങുകളില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം മുന്നോട്ട് വച്ചു. എന്നാല്‍ നഗരസഭാ സെക്രട്ടറിയോട് വളരെ വൈകാരികമായിട്ടാണ് വീട്ടുകാര്‍ പ്രതികരിച്ചത്. ഇവര്‍ സെക്രട്ടറിയെ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ അഭിഭാഷകനെതിരേ കോര്‍പറേഷന്‍ സെക്രട്ടറി പൊലിസില്‍ പരാതിയും നല്‍കി. വിവാഹം നടത്തിയ ടൗണ്‍ ഹാള്‍ അനിശ്ചിത കാലത്തേക്ക് പൂട്ടി. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."