പ്രതിരോധ നടപടികളില്‍ കല്ലുകടി; രോഗബാധിതരുടെ ഒളിച്ചോട്ടം തലവേദനയാകുന്നു
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തില്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന മുന്നേറ്റവുമായി നടപടികള്‍ പുരോഗമിക്കുമ്പോഴും രോഗബാധിതരെ നിയന്ത്രിക്കാനാകാത്തത് കല്ലുകടിയാകുന്നു. സംസ്ഥാനത്തെ ആദ്യ രോഗവ്യാപനം നടന്ന ഇറ്റലിയില്‍ നിന്ന് വന്ന റാന്നി ഐത്തല സ്വദേശികള്‍ മുതല്‍ ശനിയാഴ്ച രാത്രിയോടെ രോഗം സ്ഥിരീകരിച്ച മൂന്നാറിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ബ്രിട്ടിഷ് സ്വദേശി വരെ പതിനൊന്നുപേരാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് യാത്രകള്‍ നടത്തിയത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച യു.കെ സ്വദേശിയെ മൂന്നാറിലെ കെ.ടി.ഡി.സി ഹോട്ടലില്‍ നിന്ന് പോകാനനുവദിച്ചത് മുതല്‍ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കിയതു വരെയാണ് ആരോഗ്യവകുപ്പിന് കാര്യങ്ങള്‍ കൈവിട്ടു പോയത്. ചൊവ്വാഴ്ച മുതല്‍ മൂന്നാറിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടിഷ് പൗരനാണ് ഭാര്യയ്ക്കും മറ്റ് 17 പേര്‍ക്കുമൊപ്പം നെടുമ്പാശേരി വിമാനത്താവളം വഴി ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പാണ് ഇവരെ പുറത്തിറക്കിയത്. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഹോട്ടലില്‍നിന്ന് വന്ന വീഴ്ച്ച ആരോഗ്യവകുപ്പിന് തിരിച്ചടിയായിരിക്കുകയാണ്. ഇതിനുപിന്നാലെ ആരോഗ്യ വകുപ്പും ടൂറിസം വകുപ്പും പരസ്പരം പഴിചാരി മുഖം മിനുക്കാനുള്ള തത്രപ്പാടിലാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഇറ്റലി സ്വദേശിയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വ്യാപകമായി സഞ്ചരിച്ചു.
എന്നാല്‍ രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം വെള്ളനാട് സ്വദേശിയെ ആരോഗ്യവകുപ്പ് വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ ഓട്ടോയില്‍ വീട്ടിലേക്ക് പറഞ്ഞുവിടുകയാണുണ്ടായത്. ഇയാളുടെ റൂട്ട് മാപ്പും കോണ്‍ടാക്ട് ട്രൈസിങ്ങും നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോയി.
കണ്ണൂരിലും തൃശൂരിലും രോഗം സ്ഥിരീകരിച്ചവരും സമാനമായി യാത്രകള്‍ നടത്തിയതും ആരോഗ്യവകുപ്പിന് തലവേദനയായി. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ കാര്യത്തില്‍ വ്യക്തത വരാത്തതും ആശങ്കക്കിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."