HOME
DETAILS

റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യുന്നത് കോടതി 16 വരെ തടഞ്ഞു

  
backup
February 02, 2019 | 6:53 PM

%e0%b4%b1%e0%b5%8b%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%af%e0%b5%86-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1

 


ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യുന്നത് പാട്യാലാ ഹൗസ് കോടതി ഈ മാസം 16 വരെ തടഞ്ഞു. വാദ്ര നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.


വാദ്ര ഈ മാസം ആറിന് ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോട് സഹകരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ.ടി.എസ് തുള്‍സി കോടതിയ്ക്ക് ഉറപ്പ് നല്‍കി. വാദ്ര ഇപ്പോള്‍ ലണ്ടനിലാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ എത്തുമെന്നും അഭിഭാഷകന്‍ അറിയിച്ചു. വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജഡ്ജി അരവിന്ദ് കുമാറിന്റെ ഉത്തരവ്. കേസിന്റെ അടുത്ത വിചാരണാ തിയതി സംബന്ധിച്ച കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ട് കോടതി എന്‍ഫോഴ്‌സ്‌മെന്റിന് നോട്ടിസയച്ചു.


ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും കോടതി വാദ്രയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായതിനാല്‍ വാദ്രയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ശത്രുക്കള്‍ കള്ളക്കേസുണ്ടാക്കി വേട്ടയാടുകയാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തെ എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകരായ ഡി.പി സിങ്, നിതേഷ് റാണ എന്നിവര്‍ എതിര്‍ത്തു. വാദ്രയുടെ ജോലിക്കാരനായ മനോജ് അറോറ നല്‍കിയ മൊഴി പ്രകാരം ലണ്ടനില്‍ വാദ്ര 1.9 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. നാലോ അഞ്ചോ മില്യന്‍ പൗണ്ടിന്റെ നിക്ഷേപം നടത്തിയ വേറെയും കേസുകളുണ്ട്. വിദേശത്ത് ആറ് ഫ്‌ളാറ്റുകള്‍ വാങ്ങിയതായും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചു.


എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് ഇതെല്ലാമെന്ന് തുള്‍സി പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്യുന്ന ആളല്ല വാദ്ര. സമൂഹത്തില്‍ ശക്തമായി നില്‍ക്കുന്ന കുടുംബത്തിന്റെ ഭാഗമാണ്. മകളുടെ സര്‍ജറിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അദ്ദേഹം യു.എസില്‍ പോയത്. ലണ്ടനിലേക്ക് പോയത് വയസായ തന്റെ അമ്മയെ കാണാനാണ്. വാദ്ര നേരത്തെയും കേസുമായി സഹകരിച്ചിരുന്നുവെന്നും തുടര്‍ന്നും സഹകരിക്കുമെന്നും തുള്‍സി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  5 days ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  5 days ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  5 days ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  5 days ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  5 days ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  5 days ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  5 days ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  5 days ago
No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  5 days ago