അഫ്ഗാനിസ്താന്, മെക്സിക്കോ, ഗ്വാട്ടിമാല രാജ്യങ്ങളില്‍ ഭൂചലനം
കാബൂള്‍/മെക്സിക്കോ സിറ്റി: അഫ്ഗാനിസ്താനിലും മെക്സിക്കോയിലും ഗ്വാട്ടിമാലയിലും ശക്തമായ ഭൂചലനം. മധ്യവടക്കന്‍ അഫ്ഗാന് പ്രവിശ്യയായ ഹിന്ദുക്കുഷില്‍ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
ഇതിന്റെ പ്രകമ്പനങ്ങള്‍ ഡല്‍ഹിയിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മെക്സിക്കോ-ഗ്വാട്ടിമാല അതിര്‍ത്തിയിലുണ്ടായ ഭൂചലനം 6.6 തീവ്രതയും രേഖപ്പെടുത്തി. രണ്ടു സംഭവങ്ങളിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണ് അഫ്ഗാനില്‍ ഭൂചലനമുണ്ടായത്.
വടക്കന്‍ കാബൂളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ 212 കി.മീറ്റര്‍ താഴ്ചയില്‍ ഭൂമിയില്‍ പ്രകമ്പനമുണ്ടായി. ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും നേരിയ പ്രകമ്പനമാണുണ്ടായത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ പരുക്കോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദക്ഷിണ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസിലാണ് ഭൂചലനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."