HOME
DETAILS
MAL
ദേവനന്ദയുടെ മരണം: സ്വാഭാവികമല്ലെന്ന് ആവര്‍ത്തിച്ച് കുടുംബം
backup
March 17 2020 | 05:03 AM
കൊല്ലം: ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടേത് സ്വാഭാവിക മരണമല്ലെന്ന് ആവര്‍ത്തിച്ച് കുടുംബം. കുട്ടിയെ കാണാതായതു മുതലുള്ള സംഭവങ്ങളില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ കാണാനാണ് കുടുംബത്തിന്റെ തീരുമാനം.
ദേവനന്ദയുടേത് ആറ്റിലേക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ആറ്റിലേക്ക് തെന്നി വീണതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുട്ടി ആറ്റിലേക്കു തനിച്ചു പോകില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഈ സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പൊലിസിന്റെ തീരുമാനം.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയത്തിന്റെ പശ്ചാത്തലത്തില്‍ അമ്പതിലേറെപ്പേരെ പൊലിസ് ചോദ്യം ചെയ്തിരുന്നു. ചില മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ദേവനന്ദയുടെ മരണദിവസം സ്ഥലത്തുണ്ടായിരുന്നവരുടെ സാന്നിധ്യം, ഇവരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ എന്നിവയും ശേഖരിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."