HOME
DETAILS

30 വര്‍ഷമായി ബിച്ചീവി തന്റെ അവകാശത്തിനായി കാത്തിരിപ്പിലാണ്

  
backup
February 03 2019 | 02:02 AM

30-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1

മാനന്തവാടി: വാഗ്ദാനങ്ങള്‍ കോരിച്ചൊരിയുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റുകള്‍ വര്‍ഷാവര്‍ഷം മുട്ടില്ലാതെ അവതരിപ്പിക്കപ്പെടുമ്പോഴും ആനുകൂല്യങ്ങള്‍ ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. 30 വര്‍ഷത്തോളമായി ഐക്യരാഷ്ട്രസഭ അനുവദിച്ച നഷ്ടപരിഹാരം ലഭിക്കാന്‍ കാത്തിരിക്കുന്ന കോഴിക്കോട് പുതിയനിരത്ത് കാരാപ്പുഴയില്‍ ബിച്ചീവി ഒരു ഉദാഹരണം മാത്രമാണ്. പ്രവാസികള്‍ക്ക് പുതുതായി ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെടുമ്പോഴും സര്‍ക്കാര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രഖ്യാപിച്ച ആനുകൂല്യത്തിനായി 30 വര്‍ഷമായി കാത്തിരിപ്പിലാണ് ബിച്ചീവി. ഭര്‍ത്താവ് ഉപേക്ഷച്ചതിനെ തുടര്‍ന്ന് മൂന്ന് മക്കളെ പോറ്റാനായിട്ടാണ് ബിച്ചീവി യൗവനകാലത്ത് കുവൈറ്റിലേക്ക് വിമാനം കയറിയത്.  അക്ഷരാഭ്യാസമില്ലാത്ത ഇവര്‍ 1982 മുതല്‍ എട്ടു വര്‍ഷത്തോളം അറബിയുടെ വീട്ടു വേലക്കാരിയായി ജോലി ചെയ്തു. ഇതിനിടയില്‍ കുട്ടികളെ കാണാന്‍ നാട്ടിലേക്ക് വന്നത് ഒരു തവണ മാത്രം. ഇന്നുള്ളത് പോലെ ഫോണ്‍ ചെയ്യാന്‍ കഴിയാതിരുന്ന ആകാലത്ത് മക്കളുമായി ബന്ധപ്പെടാന്‍ പോലും കഴിയാതെയാണ് വര്‍ഷങ്ങളോളം മക്കളെ യതീംഖാനയില്‍ പഠനത്തിനായി നിര്‍ത്തി ഗള്‍ഫില്‍ കഴിഞ്ഞത്. 1990 ല്‍ ഇറാഖ്-കുവൈറ്റ് യുദ്ധത്തെ തുടര്‍ന്ന് സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് ജിവനുമായി സര്‍ക്കാര്‍ സഹായത്തോടെ പട്ടിണിയും പരിവട്ടവുമായിട്ടാണ് നാട്ടില്‍ തിരിച്ചെത്തിയത്. വാടക വീടുകളിലും ബന്ധു വീടുകളിലും കുട്ടികളോടൊപ്പം കഴിയുകയായിരുന്നു ബാക്കി കാലം. പിന്നീട് കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയവര്‍ക്കായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് 91 ല്‍ അപേക്ഷ നല്‍കി. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് 1995ല്‍ വീണ്ടും അപേക്ഷ നല്‍കിയെങ്കിലും നേരത്തെയുള്ള അപേക്ഷ പരിഗണനയിലാണെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും നയാപൈസ പോലും ലഭിച്ചില്ലെന്ന് ബിച്ചീവി പറയുന്നു. ഇക്കാലത്തിനിടയില്‍ സ്വന്തമായി ഭൂമി വാങ്ങാനോ വീടുണ്ടാക്കാനോ ഇവര്‍ക്കായിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട് കൊമ്മയാടെത്തി. കൂലിപ്പണിയെടുത്ത് കഴിയുന്ന മകനോടൊപ്പമാണ് ഇവരിപ്പോള്‍ താമസിക്കുന്നത്. തന്റെ എട്ടു വര്‍ഷത്തെ അധ്വാനത്തിന് പ്രതിഫലമായി മരണത്തിന് മുമ്പെങ്കിലും നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇവര്‍ ജീവിതത്തിന്റെ സായാഹ്‌നത്തിലും ഇപ്പോഴും നോര്‍ക്കാ ഓഫിസുകള്‍ കയറിയിറങ്ങി കാത്തിരിപ്പിലാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago