HOME
DETAILS

കൊവിഡ്19: കറന്‍സി രഹിത ഇടപാടുകള്‍ക്ക് സാധ്യത കൂടി

  
backup
March 17 2020 | 10:03 AM

covid-19-non-cash-transactions-improved

കോഴിക്കോട്: കൊവിഡ് ലോകത്തെ മുഴുക്കെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ രോഗം വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരും സാമൂഹിക സന്നദ്ധ സംഘടനകളും സജീവം. കൈ സ്്പര്‍ശനത്തിലൂടെ കൊവിഡ്19 ബാധ തടുക്കാന്‍ ഹാന്റ് വാഷിങ്ങ് സാനിറ്റൈസറുകളുടെ ഉപയോഗവും എല്ലായിടങ്ങളിലും വ്യാപിക്കുകയാണ്. എന്നാല്‍ പല ആളുകളിലൂടെ കൈമാറിയെത്തുന്ന കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ജാഗ്രത കാണിക്കണമെന്നതിനെക്കുറിച്ച് ബോധവത്കരണങ്ങള്‍ നടക്കുന്നില്ല.

നിരവധി പേരിലൂടെ ചുറ്റിത്തിരിഞ്ഞു വരുന്ന പണം വലിയ രോഗവാഹകനാകാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് പണം ഉമിനീര്‍ തൊട്ട് എണ്ണുന്നതടക്കമുള്ള ദുശ്ശീലങ്ങള്‍ പലര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ പണം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത കാണിക്കണമെന്ന നിര്‍ദേശങ്ങള്‍ പലരും മുന്നോട്ടു വെക്കുകയാണ്.

ഉമിനീരിലൂടെ കൊവിഡ് വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. കടലാസുപണം മാത്രമല്ല കോയിനുകളും പലരുടെ കൈകളിലൂടെ കൈമാറിയാണ് നമ്മുടെ അടുത്തെത്തുന്നത്. വ്യവഹാരങ്ങള്‍ കഴിവതും കറന്‍സി രഹിതമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ ഇത്തരത്തിലുള്ള രോഗവ്യാപനം തടുക്കാനാവും.

സാമ്പത്തിക ഇടപാടുകള്‍ പരമാവധി ഇത്തരത്തിലേക്ക് മാറ്റുകയാണ് പലരും. ഫീ അടക്കുന്നതിനംു സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമെല്ലാം കറന്‍സി രഹിത സേവന സൗകര്യങ്ങള്‍ മൊബൈല്‍ ഫോണുകളിലടക്കം ഇപ്പോള്‍ സാധാരണമാണ്.

അറബ് മേഖലയില്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കൊവിഡ് ശക്തമായതിനെത്തുടര്‍ന്ന് അവിടങ്ങളിലും ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടിലും വിവിധ ഇടപാടുകള്‍ ഇപ്പോള്‍ കറന്‍സി രഹിത മാര്‍ഗ്ഗങ്ങള്‍ നിലവിലുള്ളതിനാല്‍ ജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാനാവുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ കൊവിഡ് വ്യാപാരമേഖലയെ വലിയ തോതില്‍ ക്ഷീണിപ്പിക്കുന്നതിനിടയിലും ഇകൊമേഴ്‌സ് മേഖലയെ അഭിവൃദ്ദിപ്പെടുത്തിയെന്ന കണക്കുകളാണ് പുറത്തു വരുന്നത്. പ്രമുഖ കമ്പനികളായ ഫല്‍പ് കാര്‍ട്ട്, ആമസോണ്‍, ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് തുടങ്ങിയവയ്ക്ക ്പ്രതിദിനം 20 മുതല്‍ 30 ശതമാനം വരേ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നാണ് സൂചന. കടകളിലേക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ആളുകള്‍ നേരിട്ട് പോകാതെ ഓര്‍ഡറുകള്‍ നല്‍കി പണം ഓണ്‍ലൈനിലിലൂടെ കൈമാറുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  a month ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  a month ago