നീലഗിരിയില്‍ സമരത്തില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് സ്ഥലംമാറ്റം
ഊട്ടി: നീലഗിരി ജില്ലയില്‍ പണിമുടക്ക് സമരത്തില്‍ ഏര്‍പ്പെട്ട 400 അധ്യാപകരെ സ്ഥലം മാറ്റി.
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളായ ജിയോ, ജാക്‌ടോ എന്നീ സംഘടനങ്ങളുടെ നേത്യത്വത്തില്‍ ഒമ്പത് ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് നീലഗിരി ജില്ലയില്‍ പണിമുടക്കിയ 400 അധ്യാപകരെ സ്ഥലമാറ്റം ചെയ്യാന്‍ വിദ്യഭ്യാസ വകുപ്പ് തീരുമാനിച്ചു. നീലഗിരി ജില്ലയിലെ ഊട്ടി, കുന്നൂര്‍, കോത്തഗിരി, ഗൂഡല്ലൂര്‍ മേഖലയിലെ പ്രൈമറി, മിഡില്‍, ഹൈസ്‌കൂള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് നിശ്ചിതസമയം നല്‍കിട്ടും ജോലിയില്‍ പ്രവേശിക്കാത്ത അധ്യാപകര്‍ക്കെതിരെയാണ് നടപടി. അധ്യാപകരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ചില സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ സമരത്തിലേര്‍പ്പെട്ട് വരികയാണ്.
ഗൂഡല്ലൂര്‍ താലൂക്കിലെ ശ്രീ മധുര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മൂന്ന് അധ്യാപകരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ധര്‍ണ നടത്തി. സംഭവമറിഞ്ഞ് സ്‌കൂളില്‍ എത്തിയ അധ്യാപക രക്ഷകര്‍തൃ സമിതി അംഗങ്ങള്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയതിനെ തുടന്നാണ് വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."