HOME
DETAILS
MAL
മാഹി സ്വദേശിനിക്ക് കൊവിഡ്: 13ന് ഇത്തിഹാദ് വിമാനത്തില്‍ എത്തിയവര്‍ ബന്ധപ്പെടണം
backup
March 17 2020 | 18:03 PM
കോഴിക്കോട്: മാര്‍ച്ച്് 13 ന് ഇത്തിഹാദ് എയര്‍വെയ്‌സ് വിമാനത്തില്‍ ഋഥ 250 (3.20 മാ) അബൂദാബിയില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ വിമാനത്തില്‍ യാത്ര ചെയ്ത കോഴിക്കോട് ജില്ലയിലുള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഉടന്‍തന്നെ ബന്ധപ്പെടണമെന്ന് കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.
ഈ വിമാനത്തിലെത്തിയവര്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണമെന്നും കര്‍ശനമായി നിര്‍ദേശിച്ചു. മറ്റു ജില്ലകളിലെ യാത്രക്കാര്‍ അതത് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."