HOME
DETAILS
MAL
കൊവിഡ്-19; ബഹ്റൈനില്‍ യതീം സെന്റര്‍ രണ്ടു മാസത്തെ വാടക സൗജന്യമാക്കി
backup
March 18 2020 | 02:03 AM
മനാമ: കൊവിഡ്-19 വൈറസ് ഭീതിക്കു പിന്നാലെ വ്യാപാര സ്ഥാപനങ്ങളില്‍ നില നില്ക്കുന്ന മാന്ദ്യത്തെ മറികടക്കാനും ബിസിനസുകാര്‍ക്ക് ആശ്വാസം നല്കാനുമായി ബഹ്റൈനിലെ ഏറ്റവും പഴയ വ്യാപാര കേന്ദ്രമായ മനാമ യതീം സെന്റര്‍ രണ്ടു മാസത്തെ വാടക സൗജന്യമാക്കി.
ഇതു സംബന്ധിച്ച പ്രഖ്യാപനം ഫൈസ് ബുക്ക് പേജിലൂടെ അറിയിച്ചതോടൊപ്പം മാളിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളെയും കഴിഞ്ഞ ദിവസം പ്രത്യേക സര്‍ക്കുലറിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വാടക പൂര്‍ണ്ണമായും ഒഴിവാക്കിയെന്നാണ് സര്‍ക്കുലറിലുള്ളത്. യതീം സെന്ററിന്റെ ഈ ആശ്വാസ പ്രവര്‍ത്തനം മറ്റുമാളുകള്ക്കെല്ലാം മാതൃകയാണെന്ന അടിക്കുറിപ്പുകളോടെ ഫൈസ് ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."