HOME
DETAILS
MAL
മത്സ്യ സ്റ്റാളുകളിലും ഹോട്ടലുകളിലും പരിശോധന നടത്തി
backup
February 03 2019 | 07:02 AM
പുനലൂര്‍: പിറവന്തൂര്‍ പഞ്ചായത്ത് ജാഗ്രതാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പത്തനാപുരം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ അലിമുക്കിലെ അനധികൃത മത്സ്യ വിപണന കേന്ദ്രങ്ങളും ലൈസന്‍സില്ലാത്ത ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും പരിശോധിച്ചു. കുറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കുകയും അപാകതകള്‍ പരിഹരിക്കുന്നതിന് ഏഴ് ദിവസം സമയമനുവദിക്കുകയും ചെയ്തു. മാങ്കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. ഉത്തമന്, പിറവന്തൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഇസ്മാഈല്‍, ബോബി ഇ ചെറിയാന് എന്നിവരടങ്ങുന്നതായിരുന്നു പരിശോധക സംഘം.
നിയമം ലംഘിച്ചാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലതാ സോമരാജനും മെഡിക്കല്‍ ഓഫിസര്‍ സന്ധ്യ സുധാകറും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."