'അംബാനിക്ക് 30,000 കോടി, നീരവ് മോദിക്ക് 35,000 കോടി, മല്യയ്ക്ക് 10,000 കോടി, കര്‍ഷകന് മോദിയുടെ വാഗ്ദാനം വെറും മൂന്നര രൂപ'- കത്തിക്കയറി രാഹുല്‍ ഗാന്ധി
പാറ്റ്‌ന: നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കത്തിക്കയറി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിഹാറിലെ പാറ്റ്‌നയില്‍ ജന്‍ ആകാംക്ഷ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി വലിയ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പക്ഷെ, യഥാര്‍ത്ഥത്തില്‍ അദ്ദേഹം കര്‍ഷകന് ദിവസം 17 രൂപയാണ് നല്‍കുന്നത്. അതായത് ഒരു കര്‍ഷക കുടുംബത്തിന് ഒരംഗത്തിന് ലഭിക്കുന്നത് വെറും മൂന്നര രൂപയാണ്. എന്നാല്‍ അനില്‍ അംബാനിക്ക് 30,000 കോടി രൂപയും നീരവ് മോദിക്ക് 35,000 കോടി രൂപയും വിജയ് മല്യയ്ക്ക് 10,000 കോടി രൂപയുമാണ് മോദി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ജനങ്ങളുടെ കീശയില്‍ നിന്ന് പണമെടുത്താണ് മോദി മല്യയ്ക്കും മെഹുല്‍ ചോക്‌സിക്കും നീരവ് മോദിക്കും നല്‍കിയത്. മോദി എല്ലാവര്‍ക്കും 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തു... ആ 15 ലക്ഷം കിട്ടിയ ആരെങ്കിലും ഈ റാലിയില്‍ ഉണ്ടോ?- രാഹുല്‍ ഗാന്ധി ചോദിച്ചു.
മോദി ഇപ്പോഴും മാര്‍ക്കറ്റ് ചെയ്യുന്ന തിരക്കിലാണെന്നും രാഹുല്‍ പറഞ്ഞു. അടിസ്ഥാനമില്ലാത്ത പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. വിഡ്ഢിത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ യുവാക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും അദ്ദേഹം നല്‍കിയില്ല- രാഹുല്‍ പറഞ്ഞു.
#WATCH: Congress President Rahul Gandhi speaks on #Budget2019 at #JanAakanshaRally in Patna, Bihar. pic.twitter.com/l1OjEBnx1b
— ANI (@ANI) February 3, 2019
കേന്ദ്രത്തിലും ബിഹാറിലും സഖ്യസര്‍ക്കാര്‍ നിലവില്‍ വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നേരിട്ട് അക്കൗണ്ടില്‍ ഇട്ടുനല്‍കുമെന്ന ബജറ്റ് വാഗ്ദാനത്തേയാണ് രാഹുല്‍ പ്രധാനമായും വിമര്‍ശിച്ചത്. മൂന്നു ഗഡുക്കളായി തുക നല്‍കുമെന്നാണ് വാഗ്ദാനം. തെരഞ്ഞെടുപ്പിനു മുന്‍പ് വോട്ടുകള്‍ നേടാനുള്ള പദ്ധതി മാത്രമാണിതെന്നാണ് നേരിടുന്ന വിമര്‍ശനം. അതിനിടെയാണ് ഇത് ഏറ്റുപിടിച്ച് ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."