തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അയോധ്യ വിഷയവുമായി ബി.ജെ.പി
കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ഉറപ്പാക്കി വിഷയം വീണ്ടുമുയര്‍ത്തി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ. ഡെറാഡൂണില്‍ കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി ബൂത്ത് തല പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്നും അക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാട് എക്കാലത്തും വ്യക്തമാണ്. അവിടെ എത്രയും പെട്ടെന്ന് രാമക്ഷേത്രം നിര്മിക്കണമെന്നതാണത്. എന്താണ് ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട്- ഷാ ചോദിച്ചു. ക്ഷേത്ര നിര്‍മാണത്തിന് കോണ്‍ഗ്രസ് തടസങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സുപ്രിംകോടതിയില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സുന്നി വഖഫ് ബോര്‍ഡിന് വേണ്ടിയാണ്് ഹാജരായത്. തെരഞ്ഞെടുപ്പ് കഴിയുംവരെ കേസ് നീട്ടിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്വത്ത് തര്‍ക്ക കേസില്‍ എന്തുകൊണ്ട് ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."