കൊവിഡ്-19: നിയന്ത്രണങ്ങള്‍ ശക്തമാക്കി യു.എ.ഇയും; താമസ വിസയുള്ള വിദേശികള്‍ക്കും യു.എ.ഇയില്‍ പ്രവേശിക്കാനാവില്ല
ദുബൈ: കൊവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് യു.എ.ഇയും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താമസവിസയുള്ള വിദേശികള്‍ക്കും യു.എ.ഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരും. അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല.
യു.എ.ഇയില്‍ തൊഴില്‍ അനുമതി നല്‍കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
അവധിയെടുത്ത് സ്വന്തം രാജ്യത്തേക്ക് പോയവര്‍ ഇവിടത്തെ യു.എ.ഇ പ്രതിനിധിയുമായി ബന്ധപ്പെടാനും തിരിച്ചു പോക്കിന്റെ നടപടിക്രമങ്ങള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. ബിസിനസ് ആവശ്യത്തിനും അവധിക്കാലം ആഘോഷിക്കാനും പുറത്തു പോയവര്‍ അവര്‍ പോയിരിക്കുന്ന രാജ്യങ്ങളിലെ യു.എ.ഇ പ്രതിനിധികളെ വിളിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് പടരുന്നതിന്റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കാം.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ( ഐ.സി.എ) യുമായി ആശയവിനിമയം നടത്താനും നിര്‍ദ്ദേശമുണ്ട്. ഇതിനായി ഇവരുടെ ഔദ്യോഗിക ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും ഇവര്‍ നല്‍കുന്നുണ്ട്. ഫോണ്‍: 023128867, 023128865, മൊബൈല്‍: 0501066099 ഇമെയില്‍: [email protected] Fax: 025543883
സന്ദര്‍ശക വിസ, വാണിജ്യ വിസ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് യു.എ.ഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശന വിലക്ക് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."